കോഴിക്കോട്:
09/07/23
ഇന്ത്യൻ റെയില്‍വേയുടെ ഭാഗമാകാൻ സുവര്‍ണാവസരം. നോര്‍ത്ത് റെയില്‍വേ അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു ഓഗസ്റ്റ് രണ്ട് വരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
1104 ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്.
മെക്കാനിക്കല്‍ വര്‍ക്ക്ഷോപ്പ്/ ഗോരഖ്പൂര്‍- 411, സിഗ്നല്‍ വര്‍ക്ക്ഷോപ്പ്/ ഗോരഖ്പൂര്‍- 63, ബ്രിഡ്ജ് വര്‍ക്ക്ഷോപ്പ് /ഗോരഖ്പൂര്‍- 35, മെക്കാനിക്കല്‍ വര്‍ക്ക്ഷോപ്പ്/ ഇസത്നഗര്‍- 151, ഡീസല്‍ ഷെഡ് / ഇസത്നഗര്‍- 60, വാഗണ്‍, ഇസത്നഗര്‍- 64, ക്യാരേജ് & വാഗണ്‍ / ലക്‌നൗ- 155, ഡീസല്‍ ഷെഡ് / ഗോണ്ട- 90 ,വാഗണ്‍ /വാരണാസി- 75 എന്നിങ്ങനെയാണ് ഒഴിവുകള്‍.
ഐടിഐയും ഹൈസ്‌കൂള്‍/പത്താം ക്ലാസും 50 ശതമാനം മാര്‍ക്ക് നേടിയവരായിരിക്കണം. പ്രായപരിധി 15 മുതല്‍ 24 വയസ് വരെയാണ്. മെറിറ്റ് ലിസ്റ്റിനെ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. പത്താം ക്ലാസ്, ഐടിഐയില്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ച മാര്‍ക്കിനെ അടിസ്ഥാനമാക്കിയാകും മെറിറ്റ് ലിസ്റ്റ് തയ്യറാക്കുക. എസ് സി, എസ് ടി, ഇഡബ്ല്യൂഎസ് സ്ത്രീകളെ എന്നിവരെ ഫീസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്, അല്ലാത്തവര്‍ 100 രൂപ അടയ്‌ക്കേണ്ടതാണ്.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments