കോഴിക്കോട്:
12/08/23/
ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ,ദേവഗിരി കോളേജ് മുൻ അധ്യാപകൻ , കോഴിക്കോട് ചാവറ കൾച്ചറൽ സെൻറർ സെക്രട്ടറി,കേരള പരിസ്ഥിതി സംരക്ഷണ സമിതി സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ച സാംസ്കാരിക പ്രവർത്തകൻ എം. രാധാകൃഷ്ണൻ നായരെ താളിയോല സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. കവി പി.പി. ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്തു. പ്രൊഫ. ജോബ് കാട്ടൂർ ഉപഹാരം നൽകി.ഫാദർ ജോൺ മണ്ണാറത്തറ പൊന്നാട അണിയിച്ചു.താളിയോല സാംസ്കാരിക സമിതി പ്രസിഡൻറ് പി.ഐ അജയൻ അധ്യക്ഷത വഹിച്ചു. കെ. എസ് ജോർജ്, പ്രഫ. ജയേന്ദ്രൻ , കെ.ജി രഘുനാഥ്, സാം തോമസ്, പി.ജെ മാത്യു, മുണ്ട്യാടി ദാമോദരൻ, പത്മനാഭൻ വേങ്ങേരി, സി.പി.എം അബ്ദുറഹ്മാൻ, പി.എൻ വേണുഗോപാലൻ നായർ, വേണു പറമ്പത്ത് എന്നിവർ പ്രസംഗിച്ചു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments