കോഴിക്കോട് :
21/09/23
പുളിക്കൽ എ എം എം ഹൈസ്കൂളിന്റെ കലോത്സവ ലോഗോ പ്രകാശന കർമ്മം പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവ് ബാപ്പു വെള്ളിപ്പറമ്പ് നിർവ്വഹിച്ചു. പ്രശസ്ത ഗായിക അനാമിക ജിത്തു ചടങ്ങിൽ സന്നിഹിതയായിരുന്നു. മാംഗ്ലാരി മേളം എന്ന് പേരിട്ട കലാ മാമാങ്കത്തിന് സെപ്റ്റംബർ 23 ശനിയാഴ്ച്ച ആൽബം ഗാനങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പ്രിയ ഗായകൻ കൊല്ലം ഷാഫി ഉദ്ഘാടനം നിർവ്വഹിക്കും . ചടങ്ങിൽ ഡെപ്യൂട്ടി എച്ച് എം അബ്ദുൽ റഷീദ്, സ്റ്റാഫ് സെക്രട്ടറി കെ.പി അഹമ്മദലി , പി.ടി.എ പ്രസിഡന്റ് കെ.പി അനസ് , മുസ്താഖ് ടി.പി , കലോത്സവ കൺവീനർ അബ്ദുൽ ലത്തീഫ് എം സി എന്നിവർ സംബന്ധിച്ചു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
0 Comments