ഡെൽഹി:
18/09/23
ഇനിയുള്ള ദിനങ്ങൾ മുഹമ്മദ് കാസിം സിവിൽ കോടതികസേരയിലേക്ക്
സമര്‍പ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെ വഴിയിലൂടെ നടന്ന മുഹമ്മദ് ഖാസിം എന്ന തട്ടുകടയിലെ ബിരിയാണി വില്‍പനക്കാരൻ നടന്നുകയറുന്നത് സിവില്‍ കോടതി ജഡ്ജിയുടെ കസേരയിലേക്ക്.
യു.പി പ്രൊവിഷനല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 135-ാം റാങ്ക് നേടിയ ഖാസിമിന്റെ വിജയഗാഥ ആയിരങ്ങള്‍ക്ക് പ്രചോദനമാണ്.
യു.പി സംഭാല്‍ റുഖ്‌നുദ്ദീൻ സരായിയിലെ ഹലീം വില്‍പനക്കാരൻ വാലി മുഹമ്മദിന്റെ മകനാണ് മുഹമ്മദ് ഖാസിം. ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിലും മകന്റെ സ്‌കൂള്‍ പഠനം മുടങ്ങാതെ നോക്കിയ ഉമ്മ അനീസയാണ് ഖാസിമിനെ ഉന്നത പദവിയിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്.
സ്‌കൂള്‍ കാലഘട്ടത്തില്‍ തെരുവ് കച്ചവടക്കാരനായ പിതാവിന്റെ കടയില്‍ സഹായിയായി നിന്ന ഖാസിം എച്ചില്‍ പാത്രങ്ങള്‍ കഴുകുമ്ബോഴും തന്റെ സ്വപ്‌നം കൈവിട്ടില്ല. അലിഗഡ് സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയ ഖാസിം 2019ല്‍ എൻട്രൻസ് പരീക്ഷയില്‍ ഒന്നാം റാങ്കോടെയാണ് ഡല്‍ഹി സര്‍വകലാശാലയില്‍ എല്‍.എല്‍.എം അഡ്മിഷൻ നേടിയത്. 2021ല്‍ യു.ജി.സി നെറ്റ് യോഗ്യതയും നേടി. പാനിപ്പത്തിലെയും ലഖ്‌നോവിലെയും സര്‍വകലാശാലകളില്‍ ലക്ചററായി നിയമനം ലഭിച്ചതിന് പിന്നാലെയാണ് ഖാസിം യു.പി.പി.എസ്.സി പരീക്ഷയില്‍ തിളങ്ങുന്ന വിജയം സ്വന്തമാക്കിയത്.
മീഡിയ വേൾഡ് ലൈവ് ന്യൂസ് ഡെൽഹി
0 Comments