കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റ് നില നിർത്തുക. ചുമട്ട് തൊഴിലാളി യൂണിയൻ എസ്. ടി യു ജില്ലാ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്

media world live news Kozhikode 

കോഴിക്കോട്:                       
13/11/23

1960ൽ ഉപ മുഖ്യമന്ത്രിയായിരുന്ന ആർ ശങ്കർ ഉൽഘാടനം ചെയ്യപ്പെട്ട കോഴിക്കോട് നഗരത്തിൻ്റെ പ്രൗഢിയും പഴമയും നിലനിർത്തുന്ന പാളയം പച്ചക്കറി മാർക്കറ്റ് മാറ്റി സ്ഥാപിക്കാനുള്ള കോർപ്പറേഷൻ്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താൻ സ്റ്റേറ്റ് ഹെഡ് ലോഡ് ആൻ്റ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ (എസ്. ടി യു) ജില്ലാ കമ്മിറ്റി തീരുമാനിച്ചു.                                                              ഇരുന്നൂറിലധികം സ്ഥാപനങ്ങളും എഴുന്നൂറിലധികം ചുമട് തൊഴിലാളികളും,നാന്നൂറിലധികം ഫുട്പാത്ത് കച്ചവട തൊഴിലാളികളും, എഴുപത്തഞ്ചിൽ പരം ഗുഡ്സ് ഓട്ടോ തൊഴിലാളികളും അറുന്നൂറിലധികം പീടിക തൊഴിലാളികളും പച്ചക്കറി മാർക്കറ്റിൻ്റെ അകത്ത് തന്നെ ജോലി ചെയ്ത് വരുന്നുണ്ട്. 

മാത്രമല്ല മാർക്കറ്റിനെ ആശ്രയിച്ച് സമീപ പ്രദേശങ്ങളിലും നിരവധി സ്ഥാപനങ്ങളും തൊഴിലാളികളും കഴിയുന്നുണ്ട്.മാർക്കറ്റ് മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതോടെ മാർക്കറ്റിലെ തൊഴിലാളികളെയും സ്ഥാപനങ്ങളെയും മാത്രമല്ല കോഴിക്കോട് നഗരത്തിൻ്റെ വ്യാപാര മേഖലയേ ഇത് ബാധിക്കും. 2009ൽ കൽക്കത്ത അരമന കമ്പനിക്ക് 36 വർഷത്തേക്ക് മാർക്കറ്റിനെ പൂർണ്ണമായും മറ്റൊരു സ്ഥലത്തേക്ക് മാറ്റി ലീസിന് നൽകി സ്വകാര്യവൽക്കരിക്കാനാണ് കോർപ്പറേഷൻ ശ്രമിച്ചത്.ഇതിനെതിരെ അന്ന് തന്നെ എസ്. ടി യു ശബ്ദിക്കുകയും കോർപ്പറേഷൻ അധികരികളെ വിഷയത്തിൻ്റെ ഗൗരവം ശ്രദ്ദയിൽ പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് അന്നത്തെ യു ഡി എഫ് സർക്കാർ മന്ത്രിമാരായ ഡോ എം. കെ മുനീർ, മഞ്ഞളംകുഴി അലി തുടങ്ങിയവർ മാർക്കറ്റ് പാളയത്ത് തന്നെ ആധുനിക രീതിയിൽ നവീകരിച്ച്  നഗരത്തിൻ്റെ പ്രതാപമായ പച്ചക്കറി മാർക്കറ്റ് നില നിർത്താൻ വേണ്ട ശ്രമങ്ങൾ നടത്തുകയും ചെയ്തു. മാർക്കറ്റും അനുബന്ധ മേഖലയും ഉൾകൊള്ളുന്ന  തൊഴിലാളികളുടെ  സംയുക്ത കമ്മിറ്റി നിരവധി സമരങ്ങൾ നടത്തിയെങ്കിലും അധികാരികൾ മുഖം തിരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. മാർക്കറ്റ് മറ്റൊരിടത്തേക്ക് മാറ്റി തൊഴിലാളികളുടെ തൊഴിലും വ്യാപാരികൾക്ക് നഷ്ടവും വരുത്തി മുന്നോട്ട് പോവാനാണ് കോർപ്പറേഷൻ അധികാരികളുടെ നീക്കമെങ്കിൽ ചുമട് തൊഴിലാളി യൂണിയൻ (എസ്. ടി യു) ശക്തമായ സമരവുമായി മുന്നോട്ട് പോകാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.                                                                         
യോഗത്തിൽ ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് എ. ടി അബ്ദു അദ്യക്ഷത വഹിച്ചു. ജന സെക്രട്ടറി എൻ. മുഹമ്മദ് നദീർ സ്വാഗതം പറഞ്ഞു. എ.എം. കെ കോയ, കെ പി.പി മുസ്തഫ,എം.വി സമീർ,നൗഫൽ വലിയങ്ങാടി,എൻ. കെ ബീരാൻ,പി.മുഹമ്മദ്,ബഷീർ, ജൈസൽ,പി. കെ ഹാഷിം സംസാരിച്ചു
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ ഞങ്ങൾക്ക് താഴെക്കാണുന്ന നമ്പറിൽ വാട്സപ്പ് ചെയ്യുക

നിങ്ങളുടെ പരസ്യം കുറഞചിലവിൽ ചെയ്യാൻ മീഡിയ വേൾഡ് ന്യൂസ് ബന്ധപ്പെടുക

9633346448 
കോഴിക്കോട് 

Post a Comment

0 Comments