കാട്ടാങ്ങൽ:
13/11/23
ജംഇയ്യത്തുൽ മുഅല്ലിമീൻ തരപ്പെരുമണ്ണ റെയ്ഞ്ച് ഇസ് ലാമിക കലാസാഹിത്യ മത്സരത്തിൽ ത ലപ്പെരുമണ്ണ മുഈനുൽ ഇസ് ലാം മദ്റസ 346, പോയിൻ്റ് നേടി
ജേതാക്കളായി.
314 പോയിൻ്റ് നേടി മിസ്ബാഹുൽ ഹുദാ മദ്രസ കളരാന്തിരി രണ്ടാം സ്ഥാനവും, 296 പോയിൻ്റ് നേടി നൂറുൽ ഇസ്‌ലാം മദ്റസ പുള്ളാവൂർ മൂന്നാം സ്ഥാനവും ജേതാക്കളായി.മുഅല്ലിം കലാമേളയിൽ കളരാന്തിരി മിസ്ബാഹുൽ ഹുദാ മദ്റസ ഒന്നാം സ്ഥാനവും,മഅദനുൽ ഹിക്കം പട്ടിണിക്കര രണ്ടാം സ്ഥാനവും, അൽ ഇഹ്സാൻ മദ്റസ കരുവൻ പൊയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഗേൾസ്, അലുമിനി,ജൂനിയർ വിഭാഗങ്ങളിലും തലപ്പരുമണ്ണ മുഈനുൽ ഇസ്‌ലാം മദ്റസയും, കിഡ്ഡീസ്,സൂപ്പർ സീനിയർ,ജനറൽ വിഭാഗങ്ങളിൽ മിസ്ബാഹുൽ ഹുദാ കളരാന്തരിയും, ജൂനിയർ സീനിയർ വിഭാഗങ്ങൾ അൽ ഇഹ്സാൻ മദ്റസ കരുവൻപൊയിലും, സബ് ജൂനിയർ വിഭാഗം പ്രാവിൽ ബുസ്താനുൽ ഉലൂം മദ്റസയും ഒന്നാം സ്ഥാനം നേടി.
പുള്ളാവൂർ നൂറുൽ ഇസ് ലാം മദ്റസയിൽ രണ്ടുദിവസങ്ങളിലായി നടന്ന കലാമേളയിൽ 12 മദ്റസകളിൽ നിന്ന് 400 ൽ പരം വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.സമാപന സംഗമം ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡന്റ് കെ.കെ ഇബ്രാഹിം മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. കുന്നമംഗലം സബ് ഇൻസ്പെക്ടർ അഷറഫ് ജേതാക്കൾക്കുള്ള ട്രോഫി ദാനം നിർവഹിച്ചു.
മദ്റസ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് സീതികുട്ടി മാസ്റ്റർ അധ്യക്ഷനായി. ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡൻ്റ് അഷ്റഫ് ബാഖവി, മാനേജ്മെന്റ് അസോസിയേഷൻ സെക്രട്ടറി അസീസ് പുള്ളാവൂർ, ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി ഷാഫി ഫൈസി,ഒ.സി മുഹമ്മദ് ബാഖവി, പരീക്ഷാ ബോർഡ് ചെയർമാൻ യസീദ് മൗലവി,കുന്നത്ത് മുഹമ്മദ് ഹാജി,ഒ.എം മൂസക്കുട്ടി ഹാജി,ശാഫി ഹാജി കൊടുവൻ മുഴി, ഉമ്മർ ഫൈസി മങ്ങാട്, ഹുസൈൻ കുട്ടി ഹാജി പട്ടിണിക്കര,ഐ.ടി കോഡിനേറ്റർ നിസാർ മൗലവി, എസ്.പി മുഹമ്മദ്,സ്വദർ മുഅല്ലിം ഉണ്ണി മുഹമ്മദ് ഫൈസി,ടി.സുലൈമാൻ ഹാജി, പി.വി അസീസ്, ടി.കെ ഷബീർ,ടി.എം ബഷീർ, എ.അസൈൻ,സാലിം അശ്അരി,ഒ.എം മുഹമ്മദ് മാസ്റ്റർ, അബ്ദുറഹിമാൻ കുട്ടി ഹാജി കിളിച്ചാർ വീട്, ഷെഫീഖ് വാഫി പങ്കെടുത്തു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ ഞങ്ങൾക്ക് താഴെക്കാണുന്ന നമ്പറിൽ വാട്സപ്പ് ചെയ്യുക
നിങ്ങളുടെ പരസ്യംങ്ങൾ കുറഞ്ഞ ചിലവിൽ വായനക്കാരിലേക്ക് എത്തിക്കുന്നു
മീഡിയ വേൾഡ് ന്യൂസ് ബന്ധപ്പെടുക
9633346448 mo
Kozhikode
0 Comments