സലഫി സെക്കന്ററി മദ്രസയിൽ പ്രതിഭകളെ ആദരിച്ചു.

mediaworldlivenews news kozhikode 

കോഴിക്കോട്: 
26/09/23

സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ധീൻ, സലഫി സെക്കന്ററി  മദ്രസയിൽ എൽ എസ് എസ്,യു എസ് എസ് നേടിയ പ്രതിഭകളെ ആദരിച്ചു. സലിം കണ്ണഞ്ചേരിയുടെയും റജുലയുടെയും മക്കളായ ഐഷ ജിയാൻ, ഐസ ജിഹാൻ എന്നിവരെയും ഖൈറുന്നിസ  ടീച്ചർ - കെ അഷ്റഫ് എന്നിവരുടെ മകൾ നുഹയെയും ആണ് വിലപ്പെട്ട പുസ്തകങ്ങൾ നൽകി ആദരിച്ചത്. 




ഖാദിമുൽ ഇസ്‌ലാം സംഘം ജനറൽ സെക്രട്ടറി ഷബീർ കൊടിയത്തൂർ, സെക്രട്ടറി പി.സി. അബ്ദുറഹിമാൻ മാസ്റ്റർ, കെ എൻ എം വിദ്യാഭ്യാസ ബോർഡ് കൺവീനർ റഫീഖ് കൊടിയത്തൂർ,സദർ മുദരിസ് പി. അബ്ദുറഹിമാൻ, കാരാട്ട് മുഹമ്മദ് മാസ്റ്റർ, ഹബീബ് റഹ്മാൻ സുല്ലമി, സുബൈദ ടീച്ചർ, ഷാഹിന തറമ്മൽ, നിഹില.പി തുടങ്ങിയവർ പങ്കെടുത്തു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments