കോഴിക്കോട്:
19/10/23
കടൽവിഭവങ്ങൾ ഖനനം ചെയ്യാൻ കോർപ്പറേറ്റു കൾക്ക് കടൽ അളന്ന് നൽകുന്നതിന്ന് നിയമനിർമ്മാണം നടത്തിയ കേന്ദ്ര സർക്കാറും
മത്സ്യതൊഴിലാളികളുടെ പ്രത്യേക ഭവന നിർമ്മാണ, പുനരുദ്ധാരണ, സാനിറ്റേഷൻ പദ്ധതികൾ നിർത്തലാക്കുകയും ഇരട്ടപ്പെൻഷൻ ഇല്ലാതാക്കുകയും യാനങ്ങളുടെ റജിസ്റ്ററേഷൻ, ലൈസൻസ് ഫീസുകൾ 200 ഇരട്ടിയിലധികം വർദ്ധിപ്പിക്കുകയും, നിസാര കുറ്റങ്ങൾക്ക് പോലും ലക്ഷങ്ങൾ പിഴ ചുമത്തിയും നിലവിലുണ്ടായിരുന്ന ഒട്ടനവധി ആനുകൂല്യങ്ങൾ നൽകാതിരിക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാറും കടലിൻ്റെ മക്കളായ മത്സ്യതൊഴിലാളികളെ വഞ്ചിക്കുകയാണ് ചെയ്യുന്നതെന്ന് മത്സ്യതൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) സംസ്ഥാന ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു.
തീരദേശ ഹൈവേക്ക് വീടും വസ്തുക്കളും നഷ്ടപ്പെടുന്നവർക്ക് ദേശീയ പാതക്ക് നൽകിയ തോതിൽ നഷ്ട പരിഹാരം നൽകണമെന്ന് യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.
എസ്.ടി.യു സംസ്ഥാന കമ്മറ്റി നടത്തുന്ന ബഹുസ്വര ഇന്ത്യക്കായ്, ദുർഭരണങ്ങൾക്കെതിരെ സമരസന്ദേശ യാത്ര വിജയിപ്പിക്കുന്നതാണ്,
പ്രസിഡണ്ട് ഉമ്മർ ഒട്ടുമ്മൽ അദ്ധ്യക്ഷത വഹിച്ചു
എസ്.ടി.യു.സംസ്ഥാന ജനറൽ സെക്രട്ടറി യു പോക്കർ ഉൽഘാടനം ചെയ്തു
എം.പി.അബ്ദുമോൻ' എം.പി.ഹംസക്കോയ.പി.വി.അബ്ദുൽ അസീസ്, അഡ്വ: കെ.പി.സൈതലവി, പി.കെ.ഹംസ കുട്ടി, ഇ.പി.ഇമ്പിച്ചിബാവ, എ.പി.മനാഫ്, സത്താർ ആനങ്ങാടി, ഹംസ കുട്ടി മന്ദലാംകുന്ന്, പി.പി.ഹസ്സൻകോയ പ്രസംഗിച്ചു
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ ഞങ്ങളെ വാഡ്സപ്പ് നമ്പറിൽ അയക്കുക
9633346448
www.mediaworldlive.com
0 Comments