അടിമത്ത വ്യവസ്ഥ
കാലം കഥ പറയുമ്പോൾ'
പുസ്തകം പ്രകാശനം ചെയ്തു
കോഴിക്കോട്:
10/10/23
ശൈഖ് മുഹമ്മദ് കാരകുന്ന് രചിച്ച്. പാനൂർ എലാങ്കോട്
ബി.എസ്.എം. ട്രസ്റ്റ് പ്രസിദ്ധീകരിച്ച, അടിമത്ത വ്യവസ്ഥ: കാലം കഥ പറയുമ്പോൾ' എന്ന പുസ്തകം
ജമാഅത്തെ ഇസ്ലാമി കേരള അമീർ
പി. മുജീബുർറഹ്മാൻ പ്രകാശനം ചെയ്തു. ഇസ്ലാമിനെതിരായ വിമർശനങ്ങൾ കൊണ്ടുപിടിച്ച് നടത്താൻ ചിലർ ശ്രമിക്കുമ്പോൾ,
അതിനെ ചെറുക്കാനുള്ള ഇത്തരം വൈജ്ഞാനിക ശ്രമങ്ങൾ ശ്ലാഖനീയമാണെന്നും, ഗ്രന്ഥകാരനും
പ്രസാധകരായ ബി.എസ്.എം ട്രസ്റ്റും നിർവഹിച്ചത് വലിയ സുകൃതമാണെന്നും
അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ടി.കെ ഫാറൂഖ് കോപ്പി ഏറ്റുവാങ്ങി. കോഴിക്കോട് ഹിറാ സെൻ്ററിൽ നടന്ന പ്രകാശന പരിപാടിയിൽ, ബി.എസ്.എം ട്രസ്റ്റ് ചെയർമാൻ ബാലിയിൽ മുഹമ്മദ് ഹാജി,
ജമാഅത്തെ ഇസ്ലാമി അസിസ്റ്റൻ്റ് അമീർ വി.ടി അബ്ദുല്ലകോയ തങ്ങൾ, പ്രബോധനം സീനിയർ സബ് എഡിറ്റർ സദ്റുദ്ദീൻ വാഴക്കാട്, യു.പി സിദ്ദീഖ് മാസ്റ്റർ, മൈമൂന ബാലിയിൽ, പി.ടി.പി സാജിദ, പി.വി റഹ്മാബി തുടങ്ങിയവർ പങ്കെടുത്തു. ഡയലോഗ് സെൻറർ കേരളയാണ് പുസ്തകം വിതരണം ചെയ്യുന്നത്.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ ഞ്ഞങ്ങളെ താഴെ കൊടുത്തിരിക്കുന്ന വാഡ്സപ്പ് നമ്പറിൽ അയക്കുക
9633346448
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
www.mediaworldlive.com
0 Comments