വൈദ്യുതി നിരക്ക് വർധന; മുസ്‌ലിംലീഗ് കെ.എസ്.ഇ.ബി ഓഫീസ് ധർണ്ണ നവംബർ 9ന്-

media world live news Kozhikode 


കോഴിക്കോട് : 
05/11/23

സാധാരണക്കാരെ കൊള്ളയടിക്കുന്ന സർക്കാർ നയത്തിനെതിരെ നവംബർ 9ന് വ്യാഴാഴ്ച സംസ്ഥാനത്തെ കെ.എസ്.ഇ.ബി ഓഫീസുകൾക്ക്ശ മുമ്പിൽ ധർണ സംഘടിപ്പിക്കാൻ മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. 

അവശ്യസാധനങ്ങളുടെ വില നാൾക്കുനാൾ വർദ്ധിച്ചതിന്റെ ഫലമായി ജനം ദുരിതമനുഭവിക്കുമ്പോഴാണ് വൈദ്യുതി ചാർജ്ജ് വർധനവിന്റെ അധികഭാരം. നവംബർ ഒന്ന് മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്ന സാഹചര്യത്തിലാണ് മുസ്‌ലിംലീഗ് പ്രതിഷേധം. പഞ്ചായത്ത്/ മുനിസിപ്പൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന ധർണ്ണക്ക് മണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റികൾ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു.
   
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്  
നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ ഞങ്ങൾക്ക് താഴെക്കാണുന്ന നമ്പറിൽ വാട്സപ്പ് ചെയ്യുക
9633346448
കോഴിക്കോട്

Post a Comment

0 Comments