കൈതപ്പൊയിൽ:
14/11/2023
മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്ന തരത്തിൽ കുഞ്ഞുങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ കൈതപ്പൊയിൽ അങ്ങാടിയിൽ കൈതപ്പൊയിൽ എം ഇ എസ് സ്കൂളിലെ പിഞ്ചു വിദ്യാർത്ഥികൾ നടത്തിയ അവകാശ പ്രഖ്യാപന റാലി ശ്രദ്ധേയമായി. തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടി കുരുന്നുകൾ സ്വന്തം കൈപ്പടം ചാർത്തിയ പോസ്റ്റർ പൊതുജന മദ്ധ്യേ സ്ഥാപിച്ചു.
പരിപാടി സ്കൂൾ മാനേജർ കെ.എം ഡി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ എം.ഐ സുനിൽ , എ.സി.അബ്ദുൽ അസീസ്, കാരാട്ട് റഷീദ്, പി.ഇബ്രാഹിം, നൗഷാദ്, എന്നിവർ പ്രസംഗിച്ചു.
ഇഷാ മെഹറിൻ, അയറാ ബത്തൂൽ, ഉമറുൽ ഫാറൂഖ്, ഹാമിഷ് ലിമാൻ, സെന്ഹ മറിയം, ഹൈസാ ഫാത്തിമ, മുഹമ്മദ് ഇസാൻ, ഹാനിയ ഫാത്തിമ, എൽഹാം ഫാത്തിമ എന്നീ കുട്ടികൾ പരിപാടിക്ക് നേതൃത്വം നൽകി.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ ഞങ്ങൾക്ക് താഴെക്കാണുന്ന നമ്പറിൽ വാട്സപ്പ് ചെയ്യുക
കുറഞ്ഞ ചിലവിൽ നിങ്ങളുടെ പരസ്യം ചെയ്യാൻ ഞങ്ങളെ സമീപിക്കുക മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
www.mediaworldlive.com
0 Comments