വിദ്യാർത്ഥി സമൂഹത്തിന്റെ സമുദ്ധാരണത്തിൽ SKSSF ന്റെ പങ്ക് നിസ്തുലം- സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ പാണക്കാട്.

media world live news Kozhikode 


മാവൂർ-
17/11/2023

വിദ്യാർത്ഥി സമൂഹത്തിന്റെ സമുദ്ധാരണത്തിൽ SKSSF ന്റെ പങ്ക് നിസ്തുലമാണെന്ന് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു.                        

അനുദിനം മലീമസമായിക്കൊണ്ടിരിക്കുന്ന സാമൂഹ്യ ചുറ്റുപാടിൽ ധാർമ്മികതയിലൂന്നിയ വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുകയെന്ന ശ്രമകരമായ ദൗത്യം ഭംഗിയായി നിർവ്വഹിച്ചുകൊണ്ടിരിക്കുകയാണ് SKSSF എന്നും തങ്ങൾ കൂട്ടിച്ചേർത്തു.
SKSSF NIT മേഖല "പടർപ്പ് " സമ്മേളനത്തിന്റെ ഭാഗമായി എൻ.ഐ.ടി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സന്ദേശജാഥയുടെ  രണ്ടാം ദിനം താത്തൂർ ശുഹദാ മഖാം സിയാറത്തിനെ തുടർന്ന് മർക്കസുൽ ഉലൂമിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് സന്ദേശപ്രഭാഷണം നടത്തി.  സെക്രട്ടറി ഒ.പി.എം അഷ്‌റഫ്‌, കുഞ്ഞിമരക്കാർ മലയമ്മ, റസാഖ് താത്തൂർ, മേഖല നേതാക്കളായ റഊഫ് പാറമ്മൽ, സൈദ് അലവി മാഹിരി ആയംകുളം, ഇസ്സുദ്ദീൻ പാഴൂർ, റസാഖ് മുസ്‌ലിയാർ മലയമ്മ, ജാബിർ ഫൈസി കുറ്റിക്കടവ്, അബ്ദുസ്സമദ് തെങ്ങിലക്കടവ് സംബന്ധിച്ചു. ജാഥാ ക്യാപ്റ്റനുള്ള ഉപഹാരസമർപ്പണം ശാഖ പ്രസിഡന്റ്‌ ജാഫർ താത്തൂർ നിർവഹിച്ചു. റഊഫ് മലയമ്മ സ്വാഗതവും ജാഥാ ക്യാപ്റ്റൻ ഷാഫി ഫൈസി പൂവ്വാട്ടുപറമ്പ് നന്ദിയും പറഞ്ഞു.

വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം യാത്ര വൈകിട്ട് എട്ടുമണിക്ക് പൂവ്വാട്ടുപറമ്പിൽ സമാപിക്കും.


മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ ഞങ്ങളുടെ വാട്സ്ആപ് നമ്പറിൽ അയക്കുക ഫോൺ നമ്പർ 
9633346448 
കോഴിക്കോട്


Post a Comment

0 Comments