കുറ്റിക്കാട്ടൂർ - മുണ്ടുപാലം റോഡ് ശോചനീയാവസ്ഥക്കെതിരെ ജനപ്രതിനിധികളുടെ ഉപവാസ സമരം ജില്ലാ പഞ്ചായത്ത് മെമ്പർ എം. ധനീഷ് ലാൽ ഉദ്ഘാടനം ചെയ്തു.

media world live news Kozhikode 

കുറ്റിക്കാട്ടൂർ- 
19/11/2023

ജനപ്രതിനിധികൾ ഉപവാസമനുഷ്ഠിച്ചു

കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡ് ജനകീയ ആക്ഷൻ കമ്മറ്റി റോഡ് ദുരവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റിക്കാട്ടൂരിൽ ജനപ്രതിനിധികളുടെ ഉപവാസ സമരവും ബഹുജന റാലിയും സംഘടിപ്പിച്ചു.

പന്ത്രണ്ട് വർഷമായി PWD ഏറ്റെടുത്ത റോഡിൽ ഇത്രയും കാലം ഒരു മേജർ ഫണ്ടും വിനിയോഗിക്കാത്തത് കാരണം റോഡ് താറുമാറായിക്കിടക്കുകയാണ്.
ഉപവാസ സമരത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ എം. ധനീഷ് ലാൽ നിർവ്വഹിച്ചു.

പൊതാത്ത് മുഹമ്മദ് ഹാജി അദ്ധ്യക്ഷനായിരുന്നു. സമാപന സമ്മേളനം ഉദ്ഘാടനം ദിനേഷ് പെരുമണ്ണ നിർവ്വഹിച്ചു.
പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടാഞ്ചേരി ,വൈ.പ്രസിഡണ്ട് പി.കെ.ഷറഫുദ്ദീൻ,കെ.പി കോയ ഹാജി, ATബഷീർ ഹാജി, സി എം സദാശിവൻ,എൻ അബൂബക്കർ ,മജീദ് പെരുമണ്ണ,വി .പി .കബീർ,ജിജിത് പൈങ്ങോട്ടുപുറം, മുഹമ്മദ് കോയ കായലം, ഇർഷാദ് അഹമ്മദ് എം.സി.സൈനുദ്ദീൻ, കെ എം  കോയ, യാസർ പുവ്വാട്ട് പറമ്പ് , രാധാ ഹരിദാസ്എന്നിവർ അഭിവാദ്യമർപ്പിച്ചു സംസാരിച്ചു.                                      

പഞ്ചായത്ത് മെമ്പർമാരായ അനീഷ് പാലാട്ട്, എം.കെ.സുഹറാബി, എം.പി.സലീം, ഇ.നാസില എന്നിവരുടെ ഉപവാസത്തിന് പെരുവയൽ ഗ്രാമപഞ്ചായത്തിലേയും പെരുമണ്ണ പഞ്ചായത്തിലേയും ജനപ്രതിനിധികൾ അഭിവാദ്യമർപ്പിച്ചു.
ജനകീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ബഹുജന റാലിക്ക് മുജീബ് റഹ്മാൻ ഇടക്കണ്ടി, അനീഷ് കോഴിക്കംപറമ്പ് ,കെ.മരക്കാർ ഹാജി, എൻ കെ മൊയ്തീൻ, രാധാകൃഷ്ണൻ പറക്കോട്ട്, ജിനീഷ് തടപ്പറമ്പ് , വൈവി ശാന്ത, അനിതാ അനീഷ്, എ.എം.അബ്ദുള്ളക്കോയ
എന്നിവർ നേതൃത്വം നൽകി.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ പരസ്യംങ്ങൾ കുറഞ്ഞ ചിലവിൽ വായനക്കാരിലേക്ക് എത്തിക്കുന്നു ഞങ്ങളുടെ വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്


Post a Comment

0 Comments