കോഴിക്കോട്:
23/11/2023
ഒരു യഥാർത്ഥ മതവിശ്വാസിക്ക് മതേതര വാദിയാകാനെ കഴിയൂ . അതുകൊണ്ട് തന്നെ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് ഒരേ സമയം മതവിശ്വാസിയും മതേതരനുമായിരുന്നു എന്ന് സ്പീക്കർ എ എൻ.ഷംസീർ അഭിപ്രായപ്പെട്ടു.
സഹനത്തിന്റെയും സമരത്തിന്റെയും ത്യാഗത്തിന്റെയും പര്യായമായിരുന്നു സാഹിബ് .
ഇന്ന് രാജ്യത്ത്
മതനിരപേക്ഷത ചോദ്യം ചെയ്യപ്പെടുന്നു , സാംസ്കാരികപ്രവർത്തകരേയും മാധ്യമങ്ങളെയും വേട്ടയാടപ്പെടുന്നു , മതരാഷ്ട്ര വാദത്തിന്റെ ഭാഗമായി പല പേരുകളും
മാറ്റിമറിച്ചു കൊണ്ടിരിക്കുന്നു.
ഇതിനെയെല്ലാം നാം അതിജയിച്ചേ തീരൂ.
അതുപോലെ യാഥാസ്ഥിക പൗരോഹിത്യം
മറച്ചുവെക്കുന്ന സ്ത്രീകളുടെ അവകാശങ്ങളെയും നാം തുറന്നു കാട്ടണമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
കോഴിക്കോട് അളകാപുരിയിൽ നടന്ന
മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ കമ്മിറ്റി പ്രസിഡന്റ് ഡോ.എൻ.പി. ഹാഫിസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു.
പ്രഫ. ഹമീദ് ചേന്ദമംഗല്ലൂർ
മുഖ്യപ്രഭാഷണം നടത്തി.
സെക്രട്ടറി ടി.കെ.എ.അസീസ് സ്വാഗതവും
എ.വി. ഫർദിസ് നന്ദിയും പറഞ്ഞു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ പരസ്യംങ്ങൾ കുറഞ്ഞ ചിലവിൽ നിങ്ങളുടെ മുന്നിലേക്ക് ഇതാ കടന്നുവരുന്നു
ഞങ്ങളുടെ വാട്സ്ആപ് നമ്പറിൽ അയക്കുക
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
0 Comments