ഷാർജ:
06/11/23/
ഒരു നടി എന്ന നിലക്ക് എന്നെ സംബന്ധിച്ചടത്തോളം
ജീവിതം സജലമായി
നിൽക്കുന്ന കാലം വരെ
അഭിനയിക്കണമെന്നാണ്
ആഗ്രഹമെന്ന്
ബോളിവുഡ് താരം
കരീന കപൂർ പറഞ്ഞു.
ഈ യടുത്ത് പുറത്തിറങ്ങിയ തന്റെ
"പ്രഗ്നൻസി ബൈബിൾ "
എന്ന കൃതിയെ കുറിച്ചും
സിനിമാ യാത്രയെക്കുറിച്ചും
ഷാർജാ രാജ്യാന്തര പുസ്തകമേളയിലെ
ബാൾ റൂമിൽ നടന്ന
സംവാദത്തിൽ പങ്കെടുത്ത്
സംസംസാരിക്കുക യായിരുന്നു അവർ.
എന്നെ സ്നേഹിക്കുകയും
ചേർത്തു നിർത്തുകയും ചെയ്യുന്ന ജനങ്ങളെയാണ്
ഞാനേറെ വിലമതിക്കുന്നത്.
എന്റെ പുസ്തകം
മാതൃത്വത്തിലേക്കുള്ള
വഴി കാട്ടിയും യഥാർത്ഥ
ജീവിതം തന്നെ പറയാൻ ശ്രമിക്കുകയും ചെയ്യുന്ന
പുസ്തകമാണ് ഞാൻ രചിച്ചതെന്നും അവർ തുടർന്നു പറഞ്ഞു.
ഇന്ത്യൻ സിനിമ ഇപ്പോൾ
കൂടുതൽ കരുത്തോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. സിനിമാ പാരമ്പര്യവും പശ്ചാത്തലവുമുള്ള ഒരു കുടുംബത്തിൽ നിന്ന് എന്നതിൽ തന്നെ ഞാനേറെ
അഭിമാനിക്കുന്നുവെന്നും
അവർ പറഞ്ഞു നിർത്തി.
റാനിയ അലി മോഡറേറ്ററായിരുന്നു.
ബുക്സൈനിംഗും നടന്നു.
. മീഡിയ വേൾഡ് ലൈവ് ന്യൂസ് ടീ. പി. എസ്. ഷാർജ
നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ ഞങ്ങൾക്ക് താഴെക്കാണുന്ന നമ്പറിൽ വാട്സപ്പ് ചെയ്യുക
9633346448
കോഴിക്കോട്
0 Comments