ഒരു നാണവും ഇല്ലാതെ നഗ്നത കാണിച്ച് തെരുവിൽ ഇറങ്ങിയ താരത്തെ കണ്ടപ്പോൾ ഞെട്ടിച്ച കാഴ്ചകൾ

 
ഒരു നാണവും ഇല്ലാതെ നഗ്നത കാണിച്ച് തെരുവിൽ ഇറങ്ങിയ താരത്തെ കണ്ടപ്പോൾ ഞെട്ടിച്ച കാഴ്ചകൾ
04/11/23:

നഗ്നതയിൽ കൂടെ സൗന്ദര്യ ആകർഷണം നടത്തിയ ഒരു ലേഡി താരം അറസ്റ്റിൽ 

ഗ്ലാമറസ്  വസ്ത്രധാരണത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറയാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. അടുത്തിടെ താരത്തിന്റെ വസ്ത്രധാരണം മതവികാരത്തെ വ്രണപ്പെടുത്തി എന്നാരോപിച്ച്‌ വധഭീഷണി വരെ ഉയര്‍ന്നിരുന്നു.

ഇപ്പോള്‍ ഇതാ താരം അറസ്റ്റിലായതിന്റെ വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

മോശം വസ്ത്രം ധരിച്ചു എന്നാരോപിച്ച്‌ മുംബൈയിലെ കഫെയില്‍ നിന്ന് താരത്തെ പൊലീസ് അറസ്റ്റ് ചെയ്യുന്നതാണ് വിഡിയോയിലുള്ളത്. രണ്ട് വനിത പൊലീസുകാരാണ് താരത്തിന്റെ അടുത്തേക്ക് എത്തിയത്. പൊലീസിനെ കണ്ട് കഫെയില്‍ നിന്ന് ഇറങ്ങി വന്ന ഉര്‍ഫിയോട് ഇത്ര ചെറിയ വസ്ത്രം ധരിച്ച്‌ രാവിലെ തന്നെ ഇറങ്ങിയിരിക്കുകയാണോ എന്ന് ചോദിക്കുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ ചെന്ന് സംസാരിക്കാം എന്നു പറഞ്ഞ് പിടിച്ചുകൊണ്ടുപോകുകയായിരുന്നു.

ബാക്ക് ലസ് റെഡ് ടോപ്പും ജീന്‍സുമാണ് ഉര്‍ഫിയുടെ വേഷം. വൈറല്‍ ഭയാനി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ താരത്തെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രാങ്ക് വിഡിയോ ആണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഹാലോവീന്‍ പാര്‍ട്ടിക്ക് വേണ്ടി താരം ചെയ്ത ഫാഷന്‍ പരീക്ഷണമാണ് അടുത്തിടെ വിവാദങ്ങളില്‍ നിറഞ്ഞത്. മതവികാരത്തെ വ്രണപ്പെടുത്തിയെന്നാണ് ആരോപിച്ച്‌ താരത്തിന് വധഭീഷണി ഉയരുകയായിരുന്നു. 'ഭൂല്‍ ഭുലയ്യ' എന്ന ചിത്രത്തിലെ രാജ്പാല്‍ യാദവ് അവതരിപ്പിച്ച ഛോട്ടാ പണ്ഡിറ്റ് എന്ന കഥാപാത്രത്തെ അനുകരിച്ചായിരുന്നു ഉര്‍ഫിയുടെ പുത്തന്‍ പരീക്ഷണം. ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെയാണ് താരത്തിന് വധഭീഷണി വന്നത്.
മീഡിയ വേൾഡ് ലൈവ് ന്യൂസ്

നിങ്ങളുടെ പരിസരത്തുള്ള വാർത്തകൾ ഞങ്ങൾക്ക് താഴെക്കാണുന്ന നമ്പറിൽ വാട്സപ്പ് ചെയ്യുക
കുറഞ്ഞ ചിലവിൽ നിങ്ങളുടെ പരിസരത്തുള്ള പരസ്യം നൽകാൻ ഞങളെ സമീപിക്കുക

മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്


Post a Comment

0 Comments