മാവൂർ:
05/11/23/
ചൂലൂർ എം.വി.ആർ ക്വാൻസർ സെന്ററിന്റെ സമീപത്ത്
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി നിർമ്മിച്ച സഹചാരി സെന്റർ ഇന്ന് വൈകുന്നേരം 4 മണിക്ക് മാവൂർ പഞ്ചായത്ത് കൺവെൻഷൻ സെന്ററിൽ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത പ്രസിഡന്റ് സയ്യിദുൽ ഉലമാ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.
ആതുര മേഖലയിലെ എസ്.കെ.എസ്.എസ്.എഫിൻ്റെ സേവന സാന്നിധ്യമായ സഹചാരി റിലീഫ് സെൽ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ട് കാലമായി നിർധനരായ ആയിരക്കണക്കിന് രോഗികൾക്ക് സഹായമെത്തിച്ച കൊണ്ടിരിക്കുന്നു.
സഹചാരി സെല്ലിന്
കീഴിൽ പ്രമുഖമായ ആതുരാലയങ്ങൾ കേന്ദ്രീകരിച്ച് സഹചാരി സെൻ്ററുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ചൂലൂർ ക്യാൻസർ സെന്ററിന്റെ സമിപത്തും സംവിധാനമൊരുക്കിയത്.സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന നിർധനരായ കാൻസർ
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസ കേന്ദ്രമാവുന്ന സെന്ററിൽ താമസ സൗകര്യം, കൗൺസിലിംഗ് സെന്റർ, ഹെൽത്ത് കെയർ തുടങ്ങി വിവിധ സഹായങ്ങൾ ലഭിക്കും.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്
0 Comments