Media world live news Kozhikode
കെട്ടാങ്ങൽ:
കുന്നമംഗലം ഗവ. കോളേജിൽ പുതുതായി സ്ഥാപിച്ച ട്രാൻസ്ഫോർമറിന്റെ സ്വിച്ച് ഓൺ കർമ്മവും ലാപ്ടോപ്പുകളുടെ വിതരണവും പി.ടി.എ റഹീം എംഎൽഎ നിർവ്വഹിച്ചു. 100 കെ.വി ശേഷിയിൽ കോളേജ് കോമ്പൗണ്ടിൽ സ്ഥാപിച്ച ട്രാൻസ്ഫോമറിന് 13.5 ലക്ഷം രൂപയും എംഎൽഎ ഫണ്ട് ഉപയോഗപ്പെടുത്തി വാങ്ങിയ ലാപ്ടോപ്പുകൾക്ക് 2 ലക്ഷം രൂപയുമാണ് ചെലവ് വന്നത്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വിലക്കെടുത്ത് നൽകിയ 5.1 ഏക്കർ സ്ഥലത്ത് സ്ഥാപിച്ച കോളേജിൽ നിലവിൽ 500 കുട്ടികളാണ് പഠിച്ചുവരുന്നത്. ഇപ്പോഴുള്ള കെട്ടിട സൗകര്യങ്ങൾക്ക് പുറമേ 10 കോടി രൂപ ചെലവിൽ പുതിയ കെട്ടിടത്തിന്റെയും 90 ലക്ഷം രൂപ ചെലവഴിച്ച് നടത്തിയ ഓഡിറ്റോറിയത്തിന്റെയും പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഓളിക്കൽ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം സുഷമ, പി.ടി.എ വൈസ് പ്രസിഡൻ്റ് സേതുമാധവൻ, അധ്യാപകരായ ഡോ. ടി ജുബൈർ, ഡോ. റോഷി കെ ദാസ്, ഹംന, പി.വി രഘുദാസ്, അഭിജിത്, യു.യു.സി അബ്ദുൽ ഷാജിദ് എന്നിവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. കെ മുഹമ്മദ് നൗഫൽ സ്വാഗതവും ഷബ്ന ജാസ്മിൻ നന്ദിയും പറഞ്ഞു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്.
ഞങ്ങളുടെ വാർത്തകൾ ലൈവായി അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പും സൈറ്റും സന്ദർശിക്കുക
www.mediaworldlive.com
Kozhikode Kerala.
0 Comments