Media world live news Kozhikode
മാവൂർ:
കെ പി വിജയൻ സ്മാരക ട്രോഫിക്ക് വേണ്ടി ചെറുപ്പയിലെ പ്രവാസി കൂട്ടായ്മയായ മിഡ്‌ലിസ്റ്റ് എഫ് സി സംഘടിപ്പിച്ച ഫൈവ്സ് ഫുട്ബോൾ മേളയിൽ ഫോർ ബ്രദേഴ്സ് കുറ്റിക്കടവിനെ പരാജയപ്പെടുത്തി എസ് ആർ കമ്പനി ജേതാക്കളായി
മാവൂരിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജനപങ്കാളിത്തം ഉള്ളതും മലപ്പുറം കോഴിക്കോട് ജില്ലകളിലെ പ്രമുഖ താരങ്ങൾ അണിനിരന്ന ഫൈവ്സ് ഫുട്ബോൾ മേളയിൽ അത്യന്തം ആവേശകരമായ മത്സരങ്ങൾ ആയിരുന്നു അരങ്ങേറിയത്.
ദീർഘകാല പ്രവാസിയായിരുന്ന എ കെ ഉബൈദ്. ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. വിന്നേഴ്സിനുള്ള ട്രോഫി മെറ്റലിസ്റ്റിന്റെ നെടുംതൂണായ ഉമര്‍ത്താഹ ചെറൂപ്പയും , റണ്ണേഴ്സ് ട്രോഫി എ ആർ ചെറുപ്പയും വിതരണം ചെയ്തു.
യു എ ഗഫൂർ,എ എം ഷാഫി, കെ പി അരവിന്ദൻ, കെഎം ഷമീർ, മനോജ്, ബാസിത്, കെ എം അസീസ്, സാബിത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ടൂർണ്ണമെന്റ് വൻ വിജയമാക്കി തന്ന ടീം മാനേജർ മാർക്കും സഹകരിച്ച മുഴുവൻ ആളുകൾക്കും ടി ഇർഷാദ് നന്ദി പറഞ്ഞു.
ജേതാക്കൾക്ക് അല്‍ റൈദാൻ കുഴിമന്തി പെരുവയൽ സ്പോൺസർ ചെയ്ത ട്രോഫിയും ഇരുപതിനായിരം രൂപയും റണ്ണേഴ്സിന് മോറിസ് ലൈവ് കിച്ചൻ മാവൂർ സ്പോൺസർ ചെയ്ത ട്രോഫിയും പതിനായിരം രൂപയും നൽകി.
ഓരോ മത്സരത്തിലും പരാജയപ്പെടുന്ന ടീമിന് പ്രത്യേക ആദരവ് നൽകി സെമിയിൽ പ്രവേശിച്ച രണ്ട് ടീമുകൾക്ക് ആയിരം രൂപ വീതവും നൽകി.
റിപ്പോർട്ടർ. അബ്ദു ചെറുപ്പ.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്.
വാർത്തകൾ ലൈവായി അറിയുവാൻ ഞങ്ങളുടെ വാട്സ്ആപ്പ് സൈറ്റ് സന്ദർശിക്കുക.
www.mediaworldlive.com
Media world live news welcome Kozhikode Kerala.
0 Comments