Media world live news Kozhikode
മാവൂർ:
സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി, മയക്കുമരുന്നിനെതിരെ സൗത്ത് അരയങ്കോട് മഹല്ല് ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സും പുസ്തക വിതരണവും മാവൂർ പോലീസ് സബ് ഇൻസ്പെക്ടർ സലീം മുട്ടത്ത് ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഹമ്മദ്കുട്ടി അരയങ്കോട് അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം എക്സൈസ് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ എം.പി മുഹമ്മദലി ക്ലാസ്സിന് നേതൃത്വം നൽകി. കൺവീനർ ഒ.പി. ബഷീർ സ്വാഗതവും പി. അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.
മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് കോഴിക്കോട്.
0 Comments