റിയാദ്:
28/ 04/ 2025/
സൗദിയിൽ കാണപ്പെട്ട ഈ അത്ഭുതം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കാഴ്ചയിൽ ഒരു പക്ഷിയുടെ പുറത്തേറിയ കുട്ടിയുടെ രൂപത്തിലുള്ള മേഘങ്ങളുടെ ചിത്രമാണ എല്ലാവർക്കും അറിയാമെങ്കിലും. ആകാഴ്ച ഏവരേയും അൽഭുതപ്പെടുത്തുന്ന
യഥാർത്ഥ കാഴ്ച്ചയാണ് കാണാൻ കഴിഞ്ഞത്.
അവധിക്കാലം ആഘോഷിക്കാനെത്തിയ റിയാദിലുള്ള അബ്ദുല്‍ കരീം അല്‍ മജീദ് എന്നയാളാണ് ഈ അത്യപൂർവ്വ ചിത്രം പകർത്തിയിരിക്കുന്നത്. റിയാദില്‍ നിന്നും താദിഖിലേക്കുള്ള ഖാസിം റോഡില്‍ വെച്ചാണ് ചിത്രമെടുത്തത്.
സൂര്യാസ്തമയം അടുക്കാറായപ്പോഴാണ് താൻ ആകാശത്ത് ഇങ്ങനൊരു ദൃശ്യം കണ്ടതെന്നും ആദ്യം കണ്ടപ്പോള്‍ ഒരു മൃഗത്തെപ്പോലെയാണ് തോന്നിയതെന്നും പറയുന്നു. പിന്നീടാണ് ഒരു കൊച്ചുകുട്ടി പക്ഷിപ്പുറത്ത് ഇരിക്കുന്ന ആകൃതിയിലുള്ള മേഘമായി കണ്ടത്. ഉടൻ തന്നെ വണ്ടി നിർത്തുകയും ഫോണില്‍ ചിത്രം പകർത്തുകയുമായിരുന്നെന്ന് അയാള്‍ പറഞ്ഞു.
ചിത്രം ആദ്യം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കണ്ടെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സുഹൃത്താണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യാൻ പ്രേരിപ്പിച്ചതെന്നും അല്‍ മജീദ് പറയുന്നു. ഇത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍, ഇത് വ്യാജമാണെന്ന് പറഞ്ഞുള്ള ഒരു കൂട്ടരും ഇപ്പോള്‍ രംഗത്തുവന്നിട്ടുണ്ട്.
ഫോട്ടോഷോപ്പ് പോലുള്ള എഡിറ്റിങ് സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇത്തരത്തിലുള്ള ചിത്രങ്ങള്‍ നിർമിക്കാമെന്നാണ് അവർ വാദിക്കുന്നത്. ചിലർ പറയുന്നത് ഇത് തലച്ചോറിന്റെ ഒരു തരം തന്ത്രമാണെന്നാണ്. പാരിഡോലിയ എന്നറിയപ്പെടുന്ന ഒരു പ്രതിഭാസം ആണെന്നും ഇത് തലച്ചോറിന്റെ ഒരു തരം പ്രവർത്തന രീതിയാണെന്നും അവകാശപ്പെടുന്നവരുമുണ്ട്. ഏതായാലും ഈ കാലഘട്ടത്തിൽ സത്ത്യത്തിനുപോലും സത്ത്യം പറയുവാൻ പറ്റാത്ത അവസ്ഥ യാണ് കാണാൻ കഴിയുന്നതെന്നും മനസിലാക്കാം.
മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് കോഴിക്കോട്.
കേരളത്തിലെ പ്രാദേശിക വാർത്തകൾ ലൈവായി അറിയുവാൻ ഞങ്ങളുടെ താഴെ കാണുന്ന വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ പരിസരത്ത് നടക്കുന്ന വാർത്തകൾ പരസ്യം ഞങ്ങളുടെ വാട്സാപ്പ് നമ്പറിൽ അയക്കുക.
media world live news Kozhikode Kerala.
www.mediaworldlive.com
വായനക്കാരുടെ അഭിപ്രായം അവരവരുടേത് മാത്രമാണ് വാർത്ത മാധ്യമത്തിന്റേ തല്ല പ്രതികരണങ്ങളിൽ വിദ്വോഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക സ്പർധ വളർത്തുന്നതൊ അധിക്ഷേപമാകുന്നതൊ അശ്ശീലംകലർന്നതൊ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാ ർഹമാണ് അത്തരം പ്രതികരണം നിയമനടപടി നേരിടേണ്ടി വരുന്നതാണ്.നിങ്ങളുടെ പ്രതികരണം ഞങ്ങെളെ അറീയിക്കുക.
mediaworldnews743@gmail.com
0 Comments