ലഹരിയില്ലാ നാട് - ശാന്തിയുള്ള വീട് " ജാഗ്രതാ സദസ്സ്

Media world live news Kozhikode 


കോഴിക്കോട് 
02/05/2025

കെഎൻഎം  മർകസുദ്ദഅവാ ബേപ്പൂർ മണ്ഡലം ലഹരിക്കെതിരെ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു.
നല്ലളം സബ്ഇൻസ്പെക്ടർ ബാലു കെ അജിത് ജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്തു .
പ്രാദേശിക തലത്തിൽ ജനങ്ങൾ ജാഗ്രത പാലിച്ച് ഇത്തരം സംഘങ്ങളെ നിരീക്ഷിച്ച് പോലീസിനെ വിവരമറിയിച്ചാൽ ശക്തമായ നടപടിയെടുക്കുമെന്നും ജനങ്ങളുടെ ശക്തമായ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു . 

ഐഎസ്എം സംസ്ഥാനതലത്തിൽ ലഹരിക്കെതിരെ നടത്തുന്ന നല്ല കേരളം പദ്ധതിയുടെ ഭാഗമായി അയൽ കൂട്ട സദസ്സുകൾ , ഗ്രഹസമ്പർക്ക പരിപാടി എന്നിവ നടത്തി പരമാവധി ലഹരിമുക്ത കുടുംബത്തെത്രപപ്പെടുത്തുമെന്ന് സംഘാടകർ അവകാശപ്പെട്ടു .

മൊയ്തീൻകുട്ടി സുല്ലമി അരീക്കോട് മുഖ്യ പ്രഭാഷണം നടത്തി . മദ്യം എല്ലാ തിന്മകളുടെയും മാതാവാണെന്നും മദിരാക്ഷിയും ചൂതാട്ടവും ലോട്ടറിയും അതിൻ്റെ തുടർച്ചയാണെന്നും അരാജകത്വം ശാശ്വതമല്ലെന്നും അദ്ദേഹം പറഞ്ഞു .
 കെ എൻ എം മണ്ഡലം സിക്രട്ടറി അബ്ദുൽ ഗഫൂർ , മണ്ഡലം പ്രസിഡണ്ട് അബ്ദു മങ്ങാട് ശനൂബ് ഒളവണ്ണ പ്രസംഗിച്ചു.
റിപ്പോർട്ട് സൈഫുദ്ദീൻ കോഴിക്കോട്. 
മീഡിയ വേൾഡ് ഓൺലൈൻ ലൈവ് ന്യൂസ് കോഴിക്കോട്.

കേരളത്തിലെ പ്രാദേശിക വാർത്തകൾ ലൈവായി അറിയുവാൻ ഞങ്ങളുടെ താഴെ കാണുന്ന വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിങ്ങളുടെ പരിസരത്ത് നടക്കുന്ന വാർത്തകൾ പരസ്യം ഞങ്ങളുടെ വാട്സാപ്പ് നമ്പറിൽ അയക്കുക.
 media world live news Kozhikode Kerala.

വായനക്കാരുടെ അഭിപ്രായം അവരവരുടേത് മാത്രമാണ് വാർത്ത മാധ്യമത്തിന്റേ തല്ല പ്രതികരണങ്ങളിൽ വിദ്വോഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക സ്പർധ വളർത്തുന്നതൊ അധിക്ഷേപമാകുന്നതൊ അശ്ശീലംകലർന്നതൊ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാ ർഹമാണ് അത്തരം പ്രതികരണം നിയമനടപടി നേരിടേണ്ടി വരുന്നതാണ്.നിങ്ങളുടെ പ്രതികരണം ഞങ്ങെളെ അറീയിക്കുക.
mediaworldnews743@gmail.com

Post a Comment

0 Comments