ആദ്യമായി എടുത്ത നാൻസി റാണി റിലീസിങിന് തയ്യാറായിയിരിക്കെയാണ് മനു വിടപറഞ്ഞത്
കന്നി സിനിമ റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് സംവിധായകന്റെ അപ്രതീക്ഷിത വിയോഗം. അഹാന കൃഷ്ണയാണ് നാന്‍സി റാണി സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.
ഒത്തിരി സിനിമ മോഹങ്ങളും പേറി മനു നടന്നു കയറിയത് ഒരു സംവിധായകന്റെ യഥാര്‍ഥ വേഷത്തിലായിരുന്നു ... നിരവധി മലയാള സിനിമ നടന്മാരെ അണിനിരത്തി പൂര്‍ത്തിയായ നാന്‍സി റാണി എന്ന തന്റെ കന്നി സിനിമ വെളിച്ചം കാണാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നിര്‍ത്തിയാണ് മനു മരണത്തിന്റെ കരങ്ങളില്‍ അമര്‍ന്നു പോയത്.
ഇത് ഞങ്ങള്‍ക്ക് തീരാ നഷ്ടമാണ് .. സ്വപ്നങ്ങള്‍ ബാക്കിയാക്കി മനു നടന്നു മറയുമ്പോള്‍ , നിങ്ങള്‍ ചെയ്തു പൂര്‍ത്തിയാക്കിയ നിങ്ങളുടെ സ്വ പ്നം , നാന്‍സി റാണി എന്ന പ്രഥമ ചിത്രം ജന ഹൃദയങ്ങള്‍ കിഴടക്കും ... ആ ഒരൊറ്റ ചിത്രം മലയാള കരയില്‍ നിങ്ങള്‍ക്ക് അമര്‍ത്യത നേടിത്തരും ... തീര്‍ച്ച !!! അടുത്ത നിമിഷം എന്തു എന്ന് ഉറപ്പില്ലാത്ത മനുഷ്യ ജീവിതത്തിനു മുന്‍പില്‍ നമ്ര ശിരസ്കനായി ഒരു പിടി ബാഷ്പാഞ്ജലി. ചിത്ര ത്തിന്റെ നിർമ്മാതാവ് ജോണ്‍ ഡബ്ല്യൂ വര്‍ഗീസ്
പറഞ്ഞു.
മീഡിയ വേൾഡ് ലൈവ് ന്യൂസ്

0 Comments