മാധ്യമ പ്രവർത്തകൻ ആർ മാധവൻ 71 നിര്യാതനായി

mediaworldlive news Kozhikode 

 ദി ഹിന്ദു ദിനപത്രത്തിന്റെ കോഴിക്കോട് ബ്യൂറോ ചീഫും സിറ്റി എഡിറ്ററുമായിരുന്ന ആര്‍ മാധവന്‍ നായര്‍  എറണാകുളത്ത് വെച്ച് നിര്യാതനായി.

കൊച്ചി:
ഭാര്യ: സുചേത നായര്‍ (റിട്ട.പിവിസി ശങ്കരാചാര്യ സംസ്‌കൃത യൂനിവേഴ്‌സിറ്റി, കാലടി). മക്കള്‍: അഞ്ജലി നായര്‍, അഞ്ജന നായര്‍. സ്‌റ്റേറ്റ്‌സ് മാന്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഏതാനും മാസം മുമ്ബാണ് കോഴിക്കോട് നിന്ന് താമസം മാറിയത്. ദി ഇന്ത്യന്‍ എക്‌സ്പ്രസില്‍ പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം 1984 മുതല്‍ ദി ഹിന്ദു കോഴിക്കോട് എഡിഷനില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. പിതാവ്: എം രാമകൃഷ്ണന്‍ നായര്‍. മാതാവ്: സരളാ ദേവി.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കൊച്ചി

Post a Comment

0 Comments