ട്രെയിൻ യാത്രക്കാരൻ മദ്യലഹരിയിൽ എമർജൻസി ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ചു


 

അതേ തുടര്‍ന്ന് ട്രെയിന്‍ പിടിച്ചിട്ടു. കാരണം അന്വേഷിച്ചെത്തിയ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടത് മദ്യലഹരിയില്‍ ആടുന്ന യാത്രക്കാരനെ.... സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി പരിശോധിച്ചപ്പോഴാണ് സംഭവം വെളിപ്പെട്ടത്. ഇന്നലെയായിരുന്നു സംഭവം നടന്നത്.

ചെന്നൈ തിരുവനന്തപുരം മെയിലിലെ യാത്രക്കാരനാണ് അപായച്ചങ്ങല വലിച്ചത്. ഭിന്നശേഷിക്കാരനായ ഇയാള്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നു ട്രെയിന്‍ പുറപ്പെടാനായി തുടങ്ങിയപ്പോഴാണു ചങ്ങല വലിച്ചത്.

ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തി. ചങ്ങല വലിച്ചതിന്റെ കാരണം അന്വേഷിച്ച്‌ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ഇയാള്‍ മദ്യലഹരിയില്‍ ആടുകയായിരുന്നു.ഇയാളെ പുറത്തിറക്കി ചോദ്യം ചെയ്തപ്പോഴാണു ശുചിമുറിയിലേക്കു പോകാനെഴുന്നേറ്റപ്പോള്‍ അബദ്ധത്തില്‍ ചങ്ങല വലിക്കുകയായിരുന്നുവെന്നു വെളിപ്പെടുത്തിയത്.

ഇയാളുടെ കയ്യിലുണ്ടായിരുന്ന ബാഗില്‍ മദ്യക്കുപ്പി കണ്ടെത്തി. മനഃപൂര്‍വം ചെയ്തതല്ലെന്നു സമ്മതിച്ചതിനാലും ഭിന്നശേഷിക്കാരനായതിനാലും കേസെടുക്കാതെ വിട്ടു.

മദ്യലഹരിയിലായിരുന്ന ഭിന്നശേഷിക്കാരനായ യാത്രക്കാരന്‍ വീഴാനൊരുങ്ങിയപ്പോള്‍ പിടിച്ചത് അപായ ചങ്ങലയില്‍... അതേ തുടര്‍ന്ന് ട്രെയിന്‍ പിടിച്ചിട്ടു. കാരണം അന്വേഷിച്ചെത്തിയ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടത് മദ്യലഹരിയില്‍ ആടുന്ന യാത്രക്കാരനെ.... സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി പരിശോധിച്ചപ്പോഴാണ് സംഭവം വെളിപ്പെട്ടത്. ഇന്നലെയായിരുന്നു സംഭവം നടന്നത്.


ചെന്നൈ തിരുവനന്തപുരം മെയിലിലെ യാത്രക്കാരനാണ് അപായച്ചങ്ങല വലിച്ചത്. 

ഭിന്നശേഷിക്കാരനായ ഇയാള്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നു ട്രെയിന്‍ പുറപ്പെടാനായി തുടങ്ങിയപ്പോഴാണു ചങ്ങല വലിച്ചത്.
ഭിന്ന ശേഷിക്കാരനായതിനാൽ കേസെടുക്കാതെ വെറുതെ വിട്ടു
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോട്ടയം

Post a Comment

0 Comments