ട്യൂഷൻ സെന്ററിൽ വിദ്യാർത്ഥികൾക്ക് അധ്യാപിക മോശമായ ചിത്രം കാണിച്ചെന്ന് പരാതി പ്പെട്ടു



കാസർകോട്:

പരാതി കിട്ടിയതിനാൽ പോലീസ് 
 അധ്യാപികക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തു 

 വിദ്യാർത്ഥികൾക്ക് മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ചെന്ന പരാതിയിൽ ട്യൂഷൻ അധ്യാപികയ്‌ക്കെതിരെ പോലീസ് കേസെടുത്തു.

 ഏഴാം ക്ലാസിൽ പഠിക്കുന്ന രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് അധ്യാപികയ്‌ക്കെതിരെ പോലീസിൽ പരാതി നൽകിയത്.

 പോക്സോ നിയമ പ്രകാരം ഹൊസ്ദുർഗ് പോലീസാണ്  കേസെടുത്തത്.

കഴിഞ്ഞ വർഷം ജൂൺ, നവംബർ മാസങ്ങളിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം സ്‌കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥികൾ സംഭവം പുറത്ത് പറഞ്ഞത്. ട്യൂഷൻ ക്ലാസിൽ വെച്ച് അധ്യാപിക ആൺകുട്ടികളായ വിദ്യാർത്ഥികളെ അടുത്ത് വിളിച്ച് മൊബൈലിലുള്ള അശ്ലീല ദൃശ്യങ്ങൾ കാണിക്കുകയായിരുന്നുദൃശ്യങ്ങൾ കാണിക്കുന്നത് പെൺകുട്ടികളും കണ്ടതായി കൗൺസിലിംഗിനിടെ വെളിപ്പെടുത്തുകയായിരുന്നു

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോക്സോ നിയമ പ്രകാരം മൂന്നോളം കേസുകളാണ് അധ്യാപികയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കാസർകോട്

Post a Comment

0 Comments