കാവിലും പാറ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി



തൊട്ടില്‍പ്പാലം: 

മൂന്നാംകൈ പി.ടി.ചാക്കോ റോഡിലെ പാലത്തിന്റെ അപ്രോച്ച്‌ റോഡ് ഒരു ഭാഗത്ത് രണ്ടര കിലോമീറ്റര്‍ ദൂരം എട്ട് മീറ്റര്‍ വീതിയിലും ക്ഷമറുഭാഗം ആറ് മീറ്റര്‍ വീതിയാക്കി ചുരുക്കാനുള്ള തീരുമാനത്തിനെതിരെയാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്‌ പി.ജി.സത്യനാഥ്‌ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആകാശ് ചീത്തപ്പാട് അദ്ധ്യനായി.റോബിന്‍ ജോസഫ്, എന്‍.കെ രാജന്‍, എ.പി അഭിനന്ദ്, ഉമേഷ്‌ കുണ്ടുതോട്, വി.പി ആഷിഫ്,അക്ഷയ്, എ.പി അനുരാഗ് ,എ.ആര്‍ ജിതിന്‍, ടി.സുനു. മനു പൂതം പാറ,കെ.കെ വിപിന്‍,ബിനില്‍.പി.എസ്, ജംഷി എന്നിവര്‍ നേതൃത്വം നല്‍കി.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments