തീർത്ഥാടന കേന്ദ്രമായ മദീനയിൽ ടൂറിസ്റ്റുകൾ കൂടുന്നതിനാൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ നിർദേശം നൽകി

മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട് 


മദീന: 

മദീന സന്ദർശനം നടത്തുന്ന എല്ലാ ഉംറക്കാർക്കും സൗകര്യങ്ങളുടെ ശേഷി കൂട്ടാന്‍ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയതായി ടൂറിസം മന്ത്രി അഹമദ് അല്‍ഖത്തീബ് അറിയിച്ചു. 

വിദേശികൾക്കും സ്വദേശിയായ വർക്കും സൗകര്യങ്ങൾ മെച്ചപ്പെടുത്താനാണ് ടൂറിസം മന്ത്രാലയം ഉദ്ദേശിക്കുന്നത് 

വ്യവസായികളുമായും ഹോട്ടല്‍ സംരംഭകരുമായും മദീനയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

റമളാന് മുമ്പ് ഒൻപതിനായിരം ഹോട്ടല്‍മുറികള്‍ ഒരുക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. 

ഹോസ്പിറ്റാലിറ്റി മേഖലയുടെ ഗുണനിലവാരം ഉയര്‍ത്തുന്നതും സ്വകാര്യമേഖലയെ ശാക്തീകരിക്കുന്നതും തമ്മിലുള്ള സന്തുലിതാവസ്ഥയുടെ മുന്‍ഗണനകളെക്കുറിച്ച്‌ മന്ത്രി ബിസിനസുകാരുമായും ഹോട്ടല്‍ മേഖലയിലെ ഉടമകളുമായും ചര്‍ച്ച ചെയ്തു.

റമളാന്‍ സീസണില്‍ സന്ദര്‍ശകരെയും തീര്‍ഥാടകരെയും സ്വീകരിക്കാന്‍ നഗരത്തിലെ ഹോട്ടലുകളുടെ ഒരുക്കങ്ങള്‍ കാണുന്നതിനിടയിലാണ് മന്ത്രിയുടെ കൂടിക്കാഴ്ച്ച നടന്നത്.
മീഡിയ വേൾഡ് ലൈവ് ന്യൂസ് മദീന

Post a Comment

0 Comments