പാലക്കാട്:
ഗജവീരന്മാരിൽ ഒരാളായിരുന്നു
54 വയസ്സുളള ചെര്‍പ്പുളശ്ശേരി അയ്യപ്പൻ
രാജപ്രഭവീട്ടില്‍ പ്രഭാവതിയുടെ ഉടമസ്ഥതയിലുള്ളതാണ്. അയ്യപ്പൻ ബിഹാറില്‍നിന്ന് കൊല്ലം ഷാജി കേരളത്തിലെത്തിച്ച ലക്ഷണമൊത്ത ആനയെ 14 വര്‍ഷംമുമ്പാണ് ചെര്‍പ്പുളശ്ശേരിയിലെ ഉടമ വാങ്ങിയത്.
രണ്ടാഴ്ചമുമ്പ് എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിനാണ് അവസാനമായി എഴുന്നള്ളിച്ചത്.
ദേഹാസ്വാസ്ഥ്യം വന്നതിനാൽ ക്ഷീണത്തെത്തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ കൂടുതല്‍ ക്ഷീണിതനായ അയ്യപ്പനെ തൃശ്ശൂരില്‍നിന്നെത്തിയ ഡോക്ടര്‍മാരാണ് ചികിത്സിച്ചത്. തുടര്‍ന്ന് രാത്രി എട്ടരയോടെ ചരിയുകയായിരുന്നു. വാളയാര്‍ വനത്തില്‍ വിടപറഞ്ഞ ആനയെ സംസ്കരിക്കും. എന്നറീയിച്ചു
മീഡിയ വേൾഡ് ലൈവ് ന്യൂസ് പാലക്കാട്

0 Comments