പന്നിക്കോട് എ.യു.പി.സ്കുളിന് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ നിർമ്മിച്ച മൾട്ടി പർപ്പസ് സ്റ്റേജെ സമർപ്പണം നടത്തി



കൊടിയത്തൂര്‍:  

 പൊതുജനങ്ങളുടെ പങ്ക് ഏറെ വലുതാണെന്നും അത് വിസ്മരിക്കാനാവില്ലന്നും കേരള നിയമസഭ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.
സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പൊതു സമൂഹത്തി ന്റെയും പ്രവര്‍ത്തനം കൂടിയാവുമ്ബോള്‍ ഏതു നാട്ടിലും വിദ്യാഭ്യാസ വിപ്ലവം തീര്‍ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.പന്നിക്കോട് എ.യു.പി സ്കൂളിന് പൂര്‍വ വിദ്യാര്‍ത്ഥികൂട്ടായ്മ നിര്‍മിച്ചു നല്‍കിയ പുറായില്‍ ബീരാന്‍ ഹാജി മെമ്മോറിയല്‍ മള്‍ട്ടിപര്‍പ്പസ് സ്റ്റേജിെ സമര്‍പ്പണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.ഷംലൂലത്ത് അദ്ധ്യക്ഷത വഹിച്ചു. സ്കൂള്‍ ലൈബ്രറിയുടെ ഉദ്ഘാടനം ലിന്‍േറാ ജോസഫ് എം. എല്‍. എയും ലാബിന്റെ ഉദ്ഘാടനം ഏബിള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സിദ്ദിഖ് പുറായിലും നിര്‍വഹിച്ചു.

പൂര്‍വ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ചുനല്‍കിയ സ്റ്റേജിന്റെ താക്കോല്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സ്കൂള്‍ മാനേജര്‍ സി.കേശവന്‍നമ്ബൂതിരി, പി.ടി.എ പ്രസിഡന്റ് സി.ഹരീഷ്, പ്രധാനാദ്ധ്യാപിക വി. പി. ഗീത എന്നിവര്‍ക്ക് കൈമാറി. ലൈബ്രറി പുസ്തകങ്ങള്‍ ഹാരിസ് കൈമാറി. പുസ്തക ചലഞ്ചില്‍ മികച്ച പങ്കാളിത്തം ഉറപ്പു വരുത്തിയ വിദ്യാര്‍ത്ഥിക്കുള്ള ഉപഹാരം വിതരണം ചെയ്തു. സ്റ്റേജ് നിര്‍മാണത്തിന് സഹായം നല്‍കിയ സിദ്ദിഖ് പുറായിലിനെ ഡെപ്യൂട്ടി സ്പീക്കര്‍ ഉപഹാരം നല്‍കി ആദരിച്ചു. മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ പി. ഓംകാരനാഥന്‍ മുഖ്യാതിഥിയായി . ടി.കെ. ജാഫര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശിഹാബ് മാട്ടുമുറി, ദിവ്യ ഷിബു, ആയിഷ ചേലപ്പുറത്ത്, കെ.പി. സൂഫിയാന്‍, ബാബു പൊലുകുന്നത്ത്, ബിനോയ് ടി.ലൂക്കോസ്, യു.പി മമ്മദ്, വി.എ സബാസ്റ്റ്യന്‍, ബാബു മൂലയില്‍, റസാഖ് കൊടിയത്തൂര്‍, റസീന മജീദ്, പി.വി അബ്ദുല്ല.  പി.കെ ഹഖീം കളന്‍തോട്, മജീദ് പുളിക്കല്‍, മജീദ് കുവപ്പാറ, ഉണ്ണി കൊട്ടാരത്തില. രമേശ് പണിക്കര്‍, മുരളി ദാസ് ഉച്ചക്കാവില്‍ എന്നിവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ സി. ഫസല്‍ ബാബു സ്വാഗതവും ട്രഷറര്‍ ബഷീര്‍ പാലാട്ട് നന്ദിയും പറഞ്ഞു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments