ലയണ്‍സ് പാര്‍ക്കിന് പുറകില്‍ ബീച്ച് ഗ്രൗണ്ടില്‍ വൈകിട്ട് 5 ന് മേയര്‍ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.
ജില്ലാ കളക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഢി അദ്ധ്യക്ഷത വഹിക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ മുഖ്യതിഥിയാകും. ഉദ്ഘാടനത്തിന് മുന്നോടിയായി വൈകിട്ട് 4 മണിക്ക് ബീച്ച് ഹോട്ടലിന് മുന്നില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ലയണ്‍സ് പാര്‍ക്കിന് സമീപം സമാപിക്കും. ചാമ്ബ്യന്‍ഷിപ്പിന് ആദ്യ സംഘമായ വീയറ്റനാം ടീമ്മിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. ഫെഡറേഷന്‍ സെക്രട്ടറി എ.കെ മുഹമ്മദ് അഷറഫ് , ചീഫ് കോ- ഓര്‍ഡിനേറ്റര്‍ ടി.എം അബ്ദുറഹിമാന്‍ , സംഘാടക സമിതി വൈസ് ചെയര്‍മാന്‍ എം.മുജീബ് റഹ്മാന്‍ , ബാബു കെന്‍സ , ആഷിക്ക് കടാക്കലകം, എം.എ സാജിദ് , സി പി റഷീദ് എന്നിവര്‍ നേതൃത്വം നല്‍കി.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

0 Comments