മക്ക:
ഉംറക്ക് വരുന്നവർക്ക് മക്കയിൽ പാർക്കിംഗ് സ്ഥലങ്ങൾ സജ്ജീകരിച്ചു
മക്കക്ക് പുറത്തു നിന്ന് വരുന്ന തീർഥാടകരുടെ കാറുകൾ നിർത്താൻ നഗരത്തിന്റെ പ്രവേശന കവാടങ്ങളിൽ അഞ്ചു പാർക്കിംഗുകൾ സജ്ജീകരിച്ചിട്ടുണ്ട്. അൽശറായിഅ്, അൽഹദ, അൽനൂരിയ, ജിദ്ദ എക്‌സ്പ്രസ്‌വേ (അൽസായിദി), ലൈത്ത് എന്നീ പാർക്കിംഗുകളാണ് നഗരത്തിനു പുറത്തുള്ളത്. ജംറ, അമീർ മിത്അബ്, കുദയ്, അൽസാഹിർ, അൽറസീഫ, ദഖ്മുൽവബ്ർ എന്നീ പാർക്കിംഗുകളാണ് നഗരത്തിനകത്തുള്ളത്
റമളാനിൽ 24 മണിക്കൂർ ബസ് സർവീസ് ആരംഭിച്ചിരിക്കുന്നു
തീർത്ഥാടന വാഹനങ്ങൾ പാർക്കിംഗ് സ്ഥലങ്ങളിലേക്ക് തിരിച്ചു വിടാൻ പ്രധാന റോഡുകളിൽ ഷോർട്ട് റോഡുകൾ നിയന്ത്രണ പോയന്റ് സ്ഥാപിച്ചിട്ടുണ്ട് എന്ന് ട്രാഫിക് വകുപ്പ് അറിയിച്ചു
ഷാജഹാൻ
മീഡിയ വേൾഡ് ലൈവ് ന്യൂസ് മക്ക റിപ്പോർട്ട്

0 Comments