സൗദിയിൽ വാഹന അപകടത്തിൽ നിരവധി മരണം.

mediaworldlive news Kozhikode 


ജിദ്ദ:

ഇന്നലെ രാത്രി പരിശുദ്ധ ഉംറ നിർവഹിക്കാൻ വന്ന വാഹനം അപകടത്തിൽ പെട്ടത്
കുടുതൽ മരണം നടന്നതായി റിപ്പോർട്ട് ചെയ്തു 
                        

ഉംറ തീര്‍ത്ഥാടക‌ര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്

സൗദി അറേബ്യയിലെ മഹായിലാണ് അപകടമുണ്ടായത്. ബംഗ്ളാദേശില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് ജിദ്ദ റൂട്ടിലെ അബഹയ്ക്കും മഹായിലിനും ഇടയിലുള്ള ഷഹാര്‍ അല്‍റാബത്ത് ചുരത്തില്‍ അപകടത്തില്‍പ്പെട്ടത് . ബസ് അപകടത്തില്‍പ്പെട്ട് കത്തിയമര്‍ന്നു. 20-ല്‍ അധികം പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം.

പരിക്കേറ്റ 18 പേരെ മഹായിലെ ജനറല്‍ ആശുപത്രി, അബഹ അസീര്‍ ആശുപത്രി, അബഹ പ്രൈവറ്റ് ആശുപത്രി, ജര്‍മന്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ഇന്ത്യാക്കാരാരും അപകടത്തിലുള്‍പ്പെട്ടിട്ടില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
മീഡിയ വേൾഡ് ലൈവ് ന്യൂസ് ജിദ്ദ റിപ്പോർട്ട്

Post a Comment

0 Comments