കോഴിക്കോട് :
പ്രമുഖ നാടകകൃത്തും നടനും സംവിധായകനുമായ വിക്രമന്‍ നായര്‍ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
77 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കേരളസംഗീത നാടക അക്കാദമിയുടെ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. അഗ്രഹാരം, ബൊമ്മക്കൊലു, അമ്ബലക്കാള തുടങ്ങിയവയാണ് പ്രധാന നാടകങ്ങള്‍. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, വൈറസ്, പാലേരി മാണിക്യം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഭാര്യ ലക്ഷ്മി, മക്കള്‍ ദുര്‍ഗ. സരസ്വതി.
മറ്റു വിവരങ്ങൾ പിന്നീട് അറീക്കുന്നതാണ്
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments