കോഴിക്കോട്:
പ്രതിപക്ഷ നേതാക്കളെ കള്ളക്കേസില്‍ കുടുക്കി നിശബ്ദരാക്കാന്‍ ശ്രമിക്കുന്ന ഭരണകൂട നടപടികള്‍ക്കെതിരെയും രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയ നടപടിക്കെതിരെയും മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ പിക്ചര്‍ കാമ്ബയിന്‍ ഇന്ന് നടക്കും.
ഉച്ചക്ക് 12 മണിക്ക് സംസ്ഥാന പ്രസിഡന്റ് സയ്യിദ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രൊഫൈല്‍ പിക്ചര്‍ മാറ്റി കാമ്ബയിന്‍ ഉദ്ഘാടനം ചെയ്തു
സംസ്ഥാന കമ്മിറ്റി തയ്യാറാക്കുന്ന പ്രൊഫൈല്‍ പിക്ചര്‍ ഇന്ന് ഉച്ചക്ക് 12 മണിക്ക് സാദിഖലി ശിഹാബ് തങ്ങളുടെ പേജില്‍ അപ്ലോഡ് ചെയ്യും. ഈ പ്രൊഫൈലാണ് എല്ലാവരും സ്വന്തം പ്രൊഫൈലായി ഉപയോഗിക്കേണ്ടതെന്നും പി.എം.എ.സലാം അറിയിച്ചു

0 Comments