കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ കാരക്കാട് പൊമ്പ്രമല കുടിവെള്ള പദ്ധതിയുടെ ഉത്ഘാടനം മന്ത്രി വി അബ്ദുറഹ് മാൻ നിർവഹിച്ചു

mediaworldlive news Kozhikode 


            കോഴിക്കോട്: 

ഒന്നാം പിണറായി സർക്കാറിൻ്റെ കാലത്ത് കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിന്നും അനുവദിച്ച് നിർമ്മിച്ച കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ കാരക്കാട് പൊമ്പ്രമല കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കേരള ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖഫ് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാർ നിർവഹിച്ചു. കാരക്കാട് പൊമ്പ്രമല നിവാസികളുടെ ചിരകാല സ്വപ്നമായിരുന്നു ഈ കുടിവെള്ള പദ്ധതി. മണ്ഡലത്തിലെ ജനപ്രതിനിധി എന്ന നിലയിൽ പ്രദേശവാസികളുടെ ഈ ആവശ്യവുമായി ഒന്നാം പിണറായി സർക്കാറിൻ്റെ കാലത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ ചുമതല ഉണ്ടായിരുന്ന മന്ത്രി ഡോ.കെ.ടി.ജലീലിനെ സമീപിക്കുകയും അദ്ധേഹം പ്രത്യേകംതാൽപര്യം എടുത്ത് പദ്ധതിക്കു വേണ്ട ഫണ്ട് അനുവദിക്കുകയും ചെയ്തു.തുടക്കത്തിൽ പദ്ധതിയുടെ പ്രവർത്തനം വേഗത്തിലായെങ്കിലും സങ്കുചിത രാഷ്ട്രീയ താൽപര്യക്കാർ പദ്ധതി വൈകിപ്പിക്കുന്നതിന് നിരന്തര ശ്രമങ്ങൾ നടത്തിവരികയും ചെയ്തു.കഴിഞ്ഞ സർക്കാറിൻ്റെ അവസാന കാലഘട്ടത്തിൽ പദ്ധതി പൂർത്തിയായെങ്കിലും നിലവിലെ പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലിൻ്റെ ഭാഗമായി നീണ്ടുപോയി.രണ്ടാം പിണറായി സർക്കാറിൽ നിലവിലെ ന്യൂനപക്ഷ വകുപ്പ് മന്ത്രിയുടെ ഓഫീസിൻ്റെ ഇടപെടലിൻ്റെ ഭാഗമായിട്ടാണ് പദ്ധതി ജനങ്ങൾക്ക് ഇപ്പോൾ സമർപ്പിച്ചത്.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments