മസ്കത്ത്:
മസ്കത്ത് ഹോര്‍മുസ് ഗ്രാന്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രഫ.ഖാദർ മൊയ്തീൻ
പുരസ്‌കാരം കൈമാറിയത്.
വലിയ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഈ അവാര്‍ഡ് ഏറ്റുവാങ്ങുന്നതെന്ന് രമ്യ ഹരിദാസ് എംപി പറഞ്ഞു.
ഇ.അഹമ്മദിനെ പോലെയുള്ള ഒരു പാര്‍ലമെന്റേറിയന്റെ പേരിലുള്ള അവാര്‍ഡ് ഏറ്റുവാങ്ങുന്നത് വലിയൊരു ഉത്തരവാദിത്തമാണ്. മുന്നോട്ടുള്ള പ്രയാണത്തില്‍ അടുക്കും ചിട്ടയും കരുതലോടും കൂടി ഇടപെടാനുള്ള ഉത്തരവാദിത്വം വര്‍ധിപ്പിക്കുന്നതാണ് അവാര്‍ഡെന്നും എംപി പറഞ്ഞു.
സത്യസന്ധത കൊണ്ട് രാഷ്ട്രീയ എതിരാളികള്‍ പോലും പുകഴ്ത്തിയിരുന്ന നേതാവായിരുന്നു ഇ. അഹമ്മദെന്ന് അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലീം ലീഗ് ദേശീയ പ്രസിഡന്റ് പ്രഫ. ഖാദര്‍ മൊയ്തീന്‍ പറഞ്ഞു.
മുന്‍ വിദേശ കാര്യ സഹമന്ത്രിയും പ്രമുഖ പാര്‍ലമെന്റേറിയനും ആയിരുന്ന ഇ.അഹമ്മദിന്റെ പേരില്‍ മസ്‌കത്ത് കെഎം സിസി നല്‍കി വരുന്നതാണ് ഇ.അഹമ്മദ് എക്‌സലന്‍സ് അവാര്‍ഡ്.
ചടങ്ങില്‍ മസ്‌കത്ത് കെഎംസിസി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റഈസ് അഹമ്മദ് അധ്യക്ഷത വഹിച്ചു. ഗള്‍ഫാര്‍ എന്‍ജിനിനീയറിംഗ് മാനേജിംഗ് ഡയറക്ടര്‍ ഡോ. പി മുഹമ്മദലി, ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ടറി അംഗം അബ്ദുല്‍ ലത്തീഫ് ഉപ്പള സംസാരിച്ചു. കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എന്‍ പി അബ്ദു സമദ് പൂക്കാട് ഇ അഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി.
മീഡിയ വേൾഡ് ലൈവ് ന്യൂസ് മസ്കത്ത് റിപ്പോർട്ട്

0 Comments