സമസ്ത കേരള സുന്നി യുവജന സംഘം സംഘടിപ്പിച്ച ജില്ലാ യൂത്ത് പാർലമെന്റ് സമാപിച്ചു



മലപ്പുറം:              


മലപ്പുറം ടൗണ്‍ഹാള്‍ പരിസരത്ത്‌ പ്രത്യേകം സജ്‌ജീകരിച്ച വേദിയില്‍ നടന്ന പരിപാടി കേരള മുസ്ലിം ജമാഅത്ത്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും സമസ്‌ത സെക്രട്ടറിയുമായ സയ്ിയദ്‌ ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്‌ഘാടനം ചെയ്‌തു. എസ്‌.വൈ.എസ്‌. മലപ്പുറം സോണ്‍ പ്രസിഡന്റ്‌ സിദ്ധീഖ്‌ മുസ്ലിയാര്‍ മക്കരപ്പറമ്ബ്‌ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്‌ഥിതി, കൃഷി, തൊഴില്‍, സംരംഭകത്വം, ആത്മീയത, ആദര്‍ശം, അഭിമുഖം, ചരിത്രം തുടങ്ങിയ സെഷനുകളിലായി എസ്‌ വൈ എസിന്റെ സന്നദ്ധ വിഭാഗമായ ടീം ഒലീവ്‌, പ്രാസ്‌ഥാനികം, സൗഹൃദം എന്നീ വിഭാഗങ്ങളില്‍ നിന്നായി ആയിരത്തില്‍പരം പ്രതിനിധികളാണ്‌ യൂത്ത്‌ പാര്‍ലമെന്റില്‍ സംബന്ധിച്ചത്‌.

സമ്മേളനത്തില്‍ സംബന്ധിച്ച മുഴുവന്‍ പ്രതിനിധികള്‍ക്കും വിവിധ തരം പച്ചക്കറി വിത്തുകളടങ്ങിയ ഗ്രീന്‍ ഗിഫ്‌റ്റ് വിതരണം ചെയ്‌തു. വിതരണോദ്‌ഘാടനം മൗത്ത്‌ പെയിന്റര്‍ ജസ്‌ഫര്‍ കോട്ടക്കുന്ന്‌ നിര്‍വ്വഹിച്ചു. സമാപന സംഗമം സമസ്‌ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി ഉദ്‌ഘാടനം ചെയ്‌തു. റാഷിദ്‌ ബുഖാരി കുറ്റ്യാടി മുഖ്യ പ്രഭാഷണം നടത്തി.

പ്ര?ഫ. കെ.എം.എ. റഹീം, മുഹമ്മദ്‌ അഹ്‌സനി കോഡൂര്‍, ലുഖ്‌മാനുല്‍ ഹകീം സഖാഫി പുല്ലാര, പി. സുബൈര്‍ കോഡൂര്‍, മുഹമ്മദലി മുസ്ലിയാര്‍ പൂക്കോട്ടൂര്‍, എസ്‌.വൈ.എസ്‌. ജില്ലാ സെക്രട്ടറിമാരായ പി.പി. മുജീബ്‌ റഹ്‌മാന്‍, ദുല്‍ഫുഖാര്‍ അലി സഖാഫി, കേരള മുസ്ലിം ജമാഅത്ത്‌ സോണ്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ്‌ സഖാഫി പഴമള്ളൂര്‍ പ്രസംഗിച്ചു.
മീഡിയ വേൾഡ് ന്യൂസ് മലപ്പുറം

Post a Comment

0 Comments