കോഴിക്കോട്:
കോഴിക്കോട് കല്ലായി കുപ്പേരി ശ്രീ ഭഗവതി ക്ഷേത്രോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ നൂറിലധികം സ്ത്രീകള്‍ ദേവിക്ക് പൊങ്കാല നിവേദ്യം സമര്‍പ്പിച്ചു.
ശബരിമലയിലെ മുന്‍ മാളികപ്പുറം മേല്‍ശാന്തിയും കണ്ണഞ്ചേരി ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ മേല്‍ശാന്തിയുമായ കുറുവനാട് ഇല്ലത്ത് ശംഭു നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍
പണ്ടാര അടുപ്പില്‍ അഗ്നി പകര്‍ന്നു.തിരുവാതിരക്കളി, നൃത്തനൃത്യങ്ങള്‍ തുടങ്ങിയവ അരങ്ങേറി. ചടങ്ങില്‍ മാനാരി സായിഷ് അദ്ധ്യക്ഷനായി. പി.സി. ബാബുരാജ്, പിണ്ണാണത്ത് ബിജു ലാല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ആയിരത്തില്‍പരം ഭക്തജനങ്ങള്‍ പ്രസാദ ഊട്ടില്‍ പങ്കെടുത്തു.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

0 Comments