നവീകരിച്ച സൗത്ത് കൊടിയത്തൂർ - വെസ്റ്റ് കൊടിയത്തൂർ റോഡ് ഉദ്ഘാടനം ചെയ്‌തു



കൊടിയത്തൂർ: 


കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ നവീകരിച്ച സൗത്ത് കൊടിയത്തൂർ വെസ്റ്റ് കൊടിയത്തൂർ  റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  വി.ഷംലൂലത്ത് നിർവ്വഹിച്ചു.              

വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്തിന്റെ 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി റോഡിന്റെ ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്യുകയും  റീ ടാറിങ്  ചെയ്യുന്ന പ്രവർത്തിയുമാണ് പൂർത്തിയാക്കിയത്. 

സ്കൂൾ ബസ് ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ ദിവസവും പോകുന്ന പ്രധാന റോഡാണിത് നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഇതിലൂടെ സാഫല്യമായത്.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിഹാബ് മാട്ടുമുറി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ടി റിയാസ്  ഗ്രാമപഞ്ചായത്ത് മെമ്പർ കെ ജി സീനത്ത്, ഉണ്ണികമ്മു പി പി, അബ്ദുൽ റഷീദ് വി, കെജി അൻവർ,ബഷീർ കൊടിയത്തൂർ, യൂസുഫ് കമ്പളത്ത്, പിസി നാസർ,എൻ നസരുള്ള,ശരീഫ് അമ്പലക്കണ്ടി,മൂസ തറമ്മൽ, അബ്ദുല്ല എ, ജസീം എം എന്നിവർ സംബന്ധിച്ചു
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments