കൊല്‍ക്കത്ത:
റംസാന്‍ മാസത്തില്‍ മുസ്ലിം സ്‌കൂള്‍ ജീവനക്കാരുടെ ജോലിസമയം 3.30 വരെയാക്കി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍.
പശ്ചിമ ബംഗാള്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എജ്യുക്കേഷന് കീഴിലുള്ള എല്ലാ സ്ഥാപന മേധാവികള്‍ക്കും ഈ നിര്‍ദ്ദേശം അയച്ചതായാണ് റിപ്പോര്‍ട്ട്. ഡ്യൂട്ടി സമയത്തിന് ഒരു മണിക്കൂര്‍ മുന്നേ മുസ്ലിം ജീവനക്കാര്‍ക്ക് വീട്ടിലേക്ക് പോകാവുന്നതാണ് എന്നാണ് പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്. മുഖ്യമന്ത്രി മമത ബാനര്‍ജി ന്യൂനപക്ഷ വകുപ്പിന്റെയും മദ്രസ വിദ്യാഭ്യാസ വകുപ്പിന്റെയും ചുമതലയേറ്റെടുത്തതിന് പിന്നാലെയാണ് ഈ നിര്‍ദ്ദേശം.
പശ്ചിമ ബംഗാളിലെ ഡബ്ല്യുബിബിഎസ്‌ഇയുടെ കിഴിലുള്ള എല്ലാ അംഗീകൃത സ്‌കൂളുകളിലെയും മുസ്ലിം വിഭാഗത്തില്‍പ്പെട്ട ടീച്ചിംഗ് നോണ്‍ ടീച്ചിംഗ് ജീവനക്കാര്‍ക്ക് റംസാന്‍ മാസത്തില്‍ 3.30 വരെ ജോലി ചെയ്താല്‍ മതിയാകും. ധനകാര്യ മന്ത്രാലയം, ഓഡിറ്റ് ബ്രാഞ്ച് , പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ എന്നിവയുടെ മെമ്മോറാണ്ടം അടിസ്ഥാനപ്പെടുത്തിയാണ് തീരുമാനം”, എന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്.
സ്‌കൂള്‍ ജീവനക്കാര്‍ക്കായാണ് ഈ പ്രത്യേക തീരുമാനം പുറപ്പെടുവിച്ചതെങ്കിലും എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഈ തീരുമാനം ബാധമാക്കിയിട്ടുണ്ടെന്നാണ് വിവിധ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. തെക്കന്‍ ബംഗാളിലെ ജില്ലാ മജിസ്‌ട്രേറ്റും ഇക്കാര്യം സ്ഥിരീകരിച്ചു. ”റമദാന്‍ മാസത്തില്‍ മുസ്ലിം ജീവനക്കര്‍ക്ക് 3.30 വരെ മാത്രം ജോലി സമയം അനുവദിക്കണമെന്ന നിര്‍ദ്ദേശം ഞങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്. രേഖാമൂലമുള്ള ഉത്തരവുകളൊന്നും ലഭിച്ചിട്ടില്ല എന്നാണ് ഇദ്ദേഹം പറഞ്ഞത്.
മീഡിയ വേൾഡ് ന്യൂസ് കൊൽക്കത്ത റിപ്പോർട്ട്

0 Comments