മായം കലർന്ന പഴവർഗങ്ങൾ സുലഭമായി വിപണിയിൽ

mediaworldlive news Kozhikode 

ഇടുക്കി:

കേരളത്തിൽ റംസാൻ മാസം വന്നതോടെ പഴവർഗങ്ങൾക്ക് വില കുതിച്ചുയരുന്നു 

പൈനാപ്പിൾ മുതൽ മറ്റു പഴങ്ങൾക്ക് മരുന്ന് കുത്തി വെച്ചാണ് വിവണിയിൽഎത്തുന്നത് വിളവാകാത്ത പഴങ്ങൾക്ക് മാരകമായ പൗഡർ വിതറിയും വിവണിയിലെത്തുന്നതായി അറിയാൻ കഴിഞ്ഞു 

  സംസ്ഥാനത്ത് പൈനാപ്പിളിന്റെ വിലയും കുതിച്ചുയരുന്നു. കിലോഗ്രാമിന് 53 രൂപയാണ് നിലവില്‍ പൈനാപ്പിളിന്റെ വിപണി വില.

ഏപ്രില്‍ മാസമാകുമ്ബോള്‍ ഇത് അറുപത് രൂപയായി ഉയര്‍ന്നേക്കുമെന്നാണ് കര്‍ഷകരും കച്ചവടക്കാരും പ്രതീക്ഷിക്കുന്നത്.

റംസാന്‍ മാസം ആരംഭിച്ചതോടെ പ്രതിദിനം 250 ടണ്‍ പൈനാപ്പിളാണ് കേരളത്തില്‍ വിറ്റഴിക്കുന്നത്. ഈ കണക്ക് ഇനിയും വര്‍ധിക്കാനാണ് സാധ്യത. മറ്റ് സംസ്ഥാനങ്ങളിലേക്ക് അയക്കുന്ന പൈനാപ്പിളിന്റെ തോതും കൂടിയിരിക്കുകയാണ്. കേരളത്തിന് പുറത്തേക്ക് 120 ലോഡ് വരെ കയറ്റുമതി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. മഹാരാഷ്‌ട്ര, ആന്ധ്ര, തെലങ്കാന, ഗുജറാത്ത് എന്നിവിടങ്ങളിലേക്കാണ് കൂടുതല്‍ ലോഡുകളും എത്തുന്നത്.

വേനല്‍ക്കാലമായതിനാല്‍ പൈനാപ്പിളിന്റെ ഉത്പാദനത്തില്‍ 50% കുറവു വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വില വര്‍ധിക്കാന്‍ ഇതും ഒരു കാരണമാണ്. കൂടാതെ ഇറക്കുമതി ചെയ്യുന്ന പൈനാപ്പിളിനേക്കാള്‍ നാടന്‍ പൈനാപ്പിളിന് ആവശ്യക്കാര്‍ ഏറെയാണെന്നതും വില വര്‍ധനവിലേക്ക് നയിച്ചുവെന്നാണ് വിലയിരുത്തല്‍.
മീഡിയ വേൾഡ് ന്യൂസ് 
ഇടുക്കി റിപ്പോർട്ട്

Post a Comment

0 Comments