കണ്ണൂർ ജില്ലയിലും ലഹരി വേട്ട

mediaworldlive news Kozhikode 

കണ്ണൂര്‍:                 

കേരളത്തിലെ ചില ജില്ലകളിൽ ലഹരി മഴ തുടരുന്നു.
ലഹരി തലവൻമാരെ പോലീസിന് ഉടൻ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് 

നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് സാഹസികമായി പോലീസ് പിന്തുടര്‍ന്ന് പിടികൂടി.

 കണ്ണൂര്‍ അത്താഴക്കുന്നിലാണ് സംഭവം. ഹാഷിഷ് ഓയില്‍, കഞ്ചാവ്, എംഡിഎംഎ എന്നിവയാണ് പൊലീസ് പിടികൂടിയത്. കാറിലുണ്ടായിരുന്ന രണ്ട് പ്രതികള്‍ ഓടി രക്ഷപ്പെട്ടു.

ഇന്ന് പുലര്‍ച്ചെ അത്താഴക്കുന്ന മേഖലയില്‍ പൊലീസ് സ്വാഡിന്‍റെ പരിശോധനയ്ക്കിടയിലാണ് നമ്ബര്‍ പ്ലേറ്റ് ഇല്ലാത്ത കാര്‍ അതിവഗതയില്‍ കടന്നുപോയത്. സംശയം തോന്നിയ പൊലീസ് സംഘം കാര്‍ പിന്തുടര്‍ന്നതോടെ ഏതാനും മീറ്റര്‍ അകലെ കാര്‍ ഉപേക്ഷിച്ച്‌ പ്രതികള്‍ കടന്നുകളഞ്ഞു. രണ്ട് പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. കാര്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് മാരക ലഹരിമരുന്നായ അഞ്ചര ഗ്രാം എംഡിഎംഎ, 1 കിലോ ഹാഷിഷ് ഓയില്‍, 5 കിലോ കഞ്ചാവ് എന്നിവ കണ്ടെത്തിയത്.

പ്രതികളെക്കുറിച്ച്‌ കൃത്യമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. രക്ഷപ്പെട്ടയാളില്‍ ഒരാള്‍ കണ്ണൂര്‍ സിറ്റിയില്‍ ലഹരിമരുന്ന ഇടപാടിലെ പ്രധാന ഇടനിലക്കാരനാണ്. കാറില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണുകളില്‍ നിന്ന് ലഹരി ഇടപാടിന്‍റെ കൂടുതല്‍ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ നഗരം കേന്ദ്രീകരിച്ച്‌ അടുത്തകാലത്ത് ലഹരി മരുന്ന് ഇടപാടുകള്‍ വര്‍ദ്ദിച്ചിട്ടുണ്ടെന്നും ഇത്തരം സംഘത്തിലെ പ്രധാനികളാണ് രക്ഷപ്പെട്ടവരെന്നും പൊലീസ് വ്യക്തമാക്കി
മീഡിയ വേൾഡ് ന്യൂസ് കണ്ണൂർ റിപ്പോർട്ട്

Post a Comment

0 Comments