മാവൂർ മണന്തലക്കടവ് റോഡ് പൊതുമരാമത്ത് സ്റ്റാൻഡിങ് ചെയർമാൻ കെ. വി. റീന ഉത്ഘാടനം ചെയ്തു



മാവൂർ:

കോഴിക്കോട് ജില്ലാ പഞ്ചായത്ത് 
ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി
 88 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച മാവൂർ മണന്തലക്കടവ് റോഡ് ഉദ്ഘാടനം പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി റീന നിർവ്വഹിച്ചു. 

വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ
ഇരുവശവും  കെട്ടിപ്പൊക്കി 520 മീറ്റർ നീളത്തിൽ നിർമ്മിച്ച റോഡിൻ്റെ കോൺട്രാക്ട് ഏറ്റെടുത്തത് ഊരാളുങ്കൽ ലേബർ സൊസൈറ്റി ആണ്.

മാവൂർ  ടൗൺ റസിഡൻസ് അസോസിയേഷൻ്റെയും പ്രദേശവാസികളുടെയും  ആവശ്യം പരിഗണിച്ച്  ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത് മുൻകൈ എടുത്ത് നടത്തിയ ശ്രമഫലമായാണ് റോഡ് യാഥാർത്ഥ്യമായത്. 

മണന്തലക്കടവ് പള്ളിക്ക് സമീപം വെച്ച്  സംഘടിപ്പിച്ച ഉദ്ഘാടനം ചടങ്ങിൽ കുന്നമംഗലം ബ്ലോക്ക് പ്രസിഡണ്ട് ടി പി മാധവൻ അധ്യക്ഷത വഹിച്ചു.
 
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി രഞ്ജിത്ത്, പഞ്ചായത്ത് അംഗങ്ങളായ കെ ഉണ്ണികൃഷ്ണൻ, ഉമ്മർ പുലപ്പാടി, എൻ പ്രേമനാഥൻ, സുരേഷ് പുതുക്കുടി, നേതാക്കളായ കെ പി ചന്ദ്രൻ, ഗിരീഷ് കമ്പളത്ത്, എൻ പി അഹമ്മദ്, സുനോജ് കുമാർ , മാവൂർ വിജയൻ,  നാസർ കൽപള്ളി എന്നിവർ സംസാരിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത് സ്വാഗതവും സലീം ചെറുതോടികയിൽ നന്ദിയും പറഞ്ഞു.
മീഡിയ വേൾഡ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments