പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് നാൽപത്തി ഒൻപത് വർഷം കഠിന തടവ് വിധിച്ചു
തിരുവനന്തപുരം:
പതിനാറുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ ആര്യനാട് പുറുത്തിപ്പാറ കോളനി ആകാശ് ഭവനില്‍ ശില്പിയെ (27) കോടതി 49 വര്‍ഷം കഠിന തടവിനും 86,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു.
പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി രണ്ട് വര്‍ഷം അധിക തടവ് അനുഭവിക്കണം. പ്രത്യേക പോക്‌സോ കോടതി ജഡ്ജി ആര്‍.സുദര്‍ശനനാണ് ശിക്ഷ വിധിച്ചത്. പ്രതി പിഴ തുക ഒടുക്കിയാല്‍ അത് ഇരയായ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.
പെണ്‍കുട്ടിയെ ഫോണിലൂടെയും നേരിട്ടും നിരന്തരം പ്രതി ശല്യം ചെയ്തിരുന്നു. വീട്ടില്‍ ആരുമില്ലെന്ന് അറിഞ്ഞ പ്രതി അതിക്രമിച്ച് കടന്ന് പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു.
പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. 2021 ആഗസ്റ്റ് മൂന്നിനായിരുന്നു സംഭവം .
മറ്റൊരു ദിവസം വീടിന് പുറത്തെ കുളിമുറിയില്‍ കുളിക്കാന്‍ കയറിയപ്പോള്‍ വാതില്‍ തളളി തുറന്ന് അകത്ത് കടന്ന് പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചു.
മാസങ്ങള്‍ക്ക് ശേഷം വയറുവേദനയുമായി പെണ്‍കുട്ടി ആശുപത്രിയില്‍ എത്തിപ്പോഴാണ് ഗര്‍ഭിണി ആണെന്ന കാര്യം അറിഞ്ഞത്. പൊലീസില്‍ പരാതി നല്‍കിയ ശേഷം എസ്. എ.ടി ആശുപത്രിയില്‍ വച്ച് കുട്ടിക്ക് ഗര്‍ഭച്ഛിദ്രം ചെയ്തു. ഡി.എന്‍.എ പരിശോധന നടത്തിയാണ് പ്രതിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് തെളിയിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍. എസ്. വിജയ് മോഹന്‍ ഹാജരായി.
മീഡിയ വേൾഡ് ന്യൂസ് തിരുവനന്തപുരം റിപ്പോർട്ട്

0 Comments