കവി ഒ എം കരുവാരക്കുണ്ടിന് ഖത്തര്‍ പ്രവാസലോകം സ്നേഹാദരം ' നല്‍കി



ദോഹ

ഐ സി സി അശോക ഹാളില്‍ മാപ്പിള കലാ അക്കാദമി ഖത്തര്‍ സംഘടിപ്പിച്ചപരിപാടി ഐ സി സി പ്രസിഡന്റ്പി.എന്‍ ബാബുരാജന്‍ ഉത്ഘാടനം ചെയ്തു.   

വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തില്‍ മാപ്പിള കലാ അക്കാദമിയുടെ അംഗങ്ങള്‍ ചേര്‍ന്നു ഒ. എം കരുവാരകുണ്ടിനെ പൊന്നാടയണിയിച്ചു ആദരിച്ചു .

മാപ്പിളപ്പാട്ടിന്റെ തനിമയും ,സംസ്കാരവും , വൈവിധ്യവും നിലനിര്‍ത്താന്‍ ശ്രമിക്കണമെന്ന്‌ ആദരവേറ്റുവാങ്ങിയശേഷംമറുപടിപ്രസംഗത്തില്‍ ഒ. എം കരുവാരകുണ്ട് പറഞ്ഞു.
'ഇശല്‍ വഴികളിലൂടെ ഒ. എം ' എന്ന ശീര്‍ഷകത്തില്‍ അക്കാദമിയുടെ ബാനറില്‍ ചെയര്‍മാന്‍ മുഹ്‌സിന്‍ തളിക്കുളം സംവിധാനം ചെയ്യുന്ന ഡോക്യൂമെന്ററിയുടെ ലോഗോ പ്രകാശനം അക്കാദമി രക്ഷാധികാരികളും സ്പോണ്‍സര്‍മാരായഅല്‍ സുവൈദി ഗ്രൂപ്പ് എം ഡി
ഡോ: ഹംസ സുല്‍ത്താന്‍ മെഡിക്കല്‍സ് എം ഡി ഡോ: അബ്ദുറഹ്മാന്‍ കരിഞ്ചോല തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു . പ്രോഗ്രാം സ്പോണ്‍സര്‍ ഷക്കീര്‍ അലി മുഹമ്മദ് (നൈസ് വാട്ടര്‍) മുഹ്‌സിന്‍ തളിക്കുളത്തിനെ പൊന്നാട ചാര്‍ത്തി അനുമോദിച്ചു.
ഐ സി ബി എഫ് ആക്റ്റിങ്ങ് പ്രസിഡന്റ് വിനോദ് നായര്‍ , പ്രോഗ്രാം സ്പോണ്‍സര്‍മാരായ എം ആര്‍ മൃണാള്‍സന്‍ (ബിസ്മി ഗോള്‍ഡ് ) ഷക്കീര്‍ അലി മുഹമ്മദ് (നൈസ് വാട്ടര്‍ ) സാദിഖ് ഗ്രീന്‍ മൗണ്ടയിന്‍ ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പ് )ജനീസ് (ടാര്‍ജെറ്റ് ട്രാവെല്‍സ് ) ഖത്തര്‍ കലാ സാംസ്‌കാരിക ലോകത്തെ പ്രമുഖ സാന്നിധ്യവും ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ അഡ്വവൈസറി കൗണ്‍സില്‍ ചെയര്‍മാനുമായ കെ.മുഹമ്മദ് ഈസ , ലോക കേരള സഭാ അംഗവും അക്കാദമി രക്ഷാധികാരിയുമായ അബ്ദു റൗഫ് കൊണ്ടോട്ടി ,അക്കാദമിട്രഷറര്‍ ബഷീര്‍ അമ്ബലത്ത് വട്ടേക്കാട് ,മാപ്പിള കവി ജി പി കുഞ്ഞബ്ദുള്ള ചാലപ്പുറം,
നൗഫല്‍ (റേഡിയോ മലയാളം 98.6 )
തുടങ്ങിയവര്‍ ആശംസകള്‍നേര്‍ന്നു സംസാരിച്ചു. 
മീഡിയ വേൾഡ് ലൈവ് ന്യൂസ് ഖത്തർ

Post a Comment

0 Comments