ഹൈദരാബാദ്:
കുരങ്ങൻ മാരുടെ ആക്രമണത്തിൽ വയോധിക മരണപ്പെട്ടത്
രാമറെഡ്ഡി സ്വദേശിനിയായ ഛത്തരബോയ്‌ന നര്‍സവയാണ് മരിച്ചത്.
ഇരുപതോളം കുരങ്ങന്‍മാര്‍ ചേര്‍ന്ന് 70-കാരിയെ ആക്രമിക്കുകയായിരുന്നു. വീട്ടില്‍ ഗാര്‍ഹികോപകരണങ്ങള്‍ വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം. നര്‍സവയുടെ നെഞ്ചിലും മുതുകിലും കൈകാലുകളിലുമാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
ഇതേസമയം വയോധിക വീട്ടില്‍ ഒറ്റയ്‌ക്കായിരുന്നു. ഏക മകള്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പുറത്തുപോയിരിക്കവെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ നര്‍സവ ചികിത്സയിലിരിക്കെ പിറ്റേന്ന് അന്തരിച്ചു. മേഖലയില്‍ കുരങ്ങന്മാരുടെ ആക്രമണം പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
മീഡിയ വേൾഡ് ന്യൂസ് ഹൈദരാബാദ്

0 Comments