ഇന്ന് ശഅബാൻ പതിനാല് ബറാഅത്ത് രാവിന്റെ ദിനം

mediaworldlive news Kozhikode 
കോഴിക്കോട്

ഹിജ്റ കലണ്ടറില്‍ എട്ടാമത്തെ മാസമാണ് ശഅബാൻ 14 നാണ് വിശ്വാസികൾ ബറാഅത്ത് രാവ് ആചരിക്കുന്നത്.        

ഈ രാവ് കഴിഞ്ഞുള്ള ദിവസം പകൽ വ്രതം അനുഷ്ഠിക്കുകയും ചെയ്യും.


വിവിധ മുസ്‌ലിം വിഭാഗങ്ങൾ ആചരിച്ചുവരുന്ന ഒരു വിശേഷ ദിവസമാണ് ബറാഅത്ത് രാവ്. പുണ്യ റംസാനെ വരവേല്‍ക്കാനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങുന്ന ശഅബാന്‍ രാവ് ആണിത്. ശഅബാൻ 14 മുതലാണ് ഈ മുന്നൊരുക്കങ്ങൾ തുടങ്ങുന്നത്. ഇതിനെയാണ് ബറാഅത്ത് രാവ് എന്ന് പറയുന്നത്. ഹിജ്റ കലണ്ടറില്‍ എട്ടാമത്തെ മാസമാണ് ശഅബാൻ. ബറാഅത്ത് എന്നാൽ 

മോചനം എന്നാണ് അർത്ഥം. പാപികളോട്  സൃഷ്ടാവ് ക്ഷമിക്കുന്ന രാവായതിനാലാണ് പ്രസ്തുത രാവിന് ബറാഅത്ത്  അഥവാ മോചനത്തിന്റെ രാവ് എന്ന പേര് വന്നത്. 

വരാനിരിക്കുന്ന വർഷത്തേക്കുള്ള വ്യക്തികളുടെ ഭാഗ്യം നിർണ്ണയിക്കപ്പെടുന്ന രാവ് കൂടിയാണിതെന്നാണ് വിശ്വാസം.

ബറാഅത്ത് രാവിൽ വിശ്വാസികൾ സുന്നത്ത് നോമ്പും അനുഷ്ഠിക്കാറുണ്ട്. 

ഈ രാവിന് ഏറെ പുണ്യവും പവിത്രതയുമുണ്ടെന്നാണ് വിശ്വാസം. ആ രാത്രി പ്രാര്‍ഥനയും പ്രത്യേക നമസ്കാരങ്ങളും നടത്തും. ബറാഅത്ത് രാവ് കഴിഞ്ഞുള്ള ദിവസം പകലിലാണ് വ്രതം അനുഷ്ഠിക്കുക. 

ബറാഅത്ത് രാവ് തിയതി

ഇന്ത്യയിൽ ശഅബാൻ മാസം ഫെബ്രുവരി 22 മുതലാണ് ആരംഭിച്ചത്. 

അതിനാൽ, ഇന്ത്യയിൽ മാർച്ച് 7 ചൊവ്വാഴ്ച വൈകുന്നേരം മുതൽ ആരംഭിച്ച് 2023 മാർച്ച് 8 ബുധനാഴ്ച സൂര്യാസ്തമയം വരെ തുടരും.

അതേസമയം സൗദി അറേബ്യയിൽ, ഫെബ്രുവരി 21 മുതലാണ് ശഅബാൻ മാസം ആരംഭിച്ചത്. അതിനാൽ, 2023 മാർച്ച് 6 തിങ്കളാഴ്ച സൂര്യൻ അസ്തമിച്ചതിന് ശേഷം ശഅബാൻ 15 തുടങ്ങും. മാർച്ച് 7 ചൊവ്വാഴ്ച സൂര്യാസ്തമയം വരെ ഇത് ആചരിക്കും. 

അല്ലാഹുവിൽ നിന്ന് തങ്ങൾക്ക് പാപമോചനം ലഭിക്കുന്നതിനായി മുസ്ലീങ്ങൾ രാത്രി മുഴുവൻ പ്രാര്‍ഥനയും പ്രത്യേക നമസ്കാരങ്ങളും നടത്തുകയും അടുത്ത ദിവസം പകൽ വ്രതാനുഷ്ഠാനം നടത്തുകയും ചെയ്യും. ചിലർ അയൽക്കാർക്കും പാവപ്പെട്ടവർക്കും ഭക്ഷണവും മധുരപലഹാരങ്ങളും നൽകും. കൂടാതെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഖബറിടങ്ങൾ സന്ദർശിച്ച് അവരർക്ക് വേണ്ടി സൃഷ്ടാവിനോട് പാപമോചനം തേടുകയും. ( പ്രാർത്ഥന നടത്തുകയും)

അമുസ്‌ലിംങ്ങൾ കര്‍ക്കിടകം കഴിഞ്ഞ് ചിങ്ങ മാസത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതു പോലെ മുസ്ലീങ്ങള്‍ ഈ ദിവസം വീടും പരിസരവും വൃത്തിയാക്കുന്നു. പള്ളികളിലും ഇതേ രീതിയിലുള്ള വാര്‍ഷിക വൃത്തിയാക്കല്‍ നടക്കാറുണ്ട്.

തുർക്കിയിൽ ഈ രാവിനെ ബറാഅത്ത് കണ്ടിലി എന്ന് വിളിക്കുന്നു. ഈ രാത്രിയിൽ എല്ലാ മനുഷ്യരുടെയും മുൻകാല പ്രവൃത്തികൾ കണക്കിലെടുത്ത്     

വരും വർഷത്തേക്കുള്ള വിധികൾ ദൈവം എഴുതുമെന്ന് മുസ്ലീങ്ങൾ വിശ്വസിക്കുന്നു. മനുഷ്യരാശിയുടെ ക്ഷേമത്തിനായി ദൈവത്തിന്റെ അനുഗ്രഹം ലഭിക്കുമെന്ന പ്രതീക്ഷയിൽ മുസ്ലീം വിശ്വാസികൾ പ്രത്യേക പ്രാർത്ഥനകൾ അർപ്പിക്കുകയും വിശുദ്ധ ഖുർആനിൽ നിന്ന് പാരായണം ചെയ്യുകയും മറ്റ് മതപരമായ ചടങ്ങുകൾ നടത്തുകയും ചെയ്യും.
ജീവിതത്തിൽ നല്ല പ്രവർത്തനം ചെയ്യുവാൻ മനുഷ്യന് നല്ല മനസ്സ് ദൈവം നൽകട്ടെ
ഷാമിൽ  ചെറൂപ്പ 
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments