ലോക വനിതാ ദിനാഘോഷ പരിപാടി ജഗത് മയൻ ചന്ദ്രപുരി ഉത്ഘാടനം ചെയ്തു

mediaworldlive news Kozhikode 


സ്ത്രീതിലകം സംസ്ഥാന കമ്മിറ്റി മാർച്ച് 5 മുതൽ 11 വരെ  നടത്തുന്ന ലോകവനിതാ ദിനാഘോഷ പരിപാടിയായ സ്വാഭിമാന സദസ്സ് തിലകൻ അനുസ്മരണ സമിതി സംസ്ഥാന പ്രസിഡന്റ്‌ ജഗത് മയൻ ചന്ദ്രപുരി ഉദ്ഘാടനം ചെയ്തു.  

ദളിത് ആക്ടിവിസ്റ്റ് സി കെ ജാനുവിനെ അദ്ദേഹം പൊന്നാടയണിയിച്ച് ആദരിച്ചു.ജില്ലാ ഇൻഫർമേഷൻ ഓഫീസർ ദീപാദേവി ചടങ്ങിൽ മുഖ്യാതിഥി യായിരുന്നു.                                  

സിന്ധു സൈമൺ ടീച്ചർ ആദ്യക്ഷയായി. സി ആർ വിഷ്ണു പ്രിയ,കരീം മേച്ചേരി, അഡ്വ പി എം സബീന, സുരഭി ജയൻ, സിൻസി സുധീപ്,ശ്രീരഞ്ജിനി ചേവായൂർ, ശ്രീകല സി പി, സിന്ധു സുദേഷ് തുടങ്ങിയവർ പ്രസംഗിച്ചു.ഇന്ന് മുതൽ 14 ജില്ലകളിലും സ്വാഭിമാന സദസ്സ് നടക്കും.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments