ഹൈദരലി ശിഹാബ് തങ്ങൾ സ്നേഹം നൽകി സമുദായത്തെ കൂടെ നിർത്തി ടി ടി ഇസ്മായിൽ

mediaworldlive news Kozhikode 

മാവൂർ:            

പ്രതിസന്ധി ഘട്ടങ്ങളിൽ പതറാതെ സ്നേഹം നൽകി സമുദായത്തെ കൂടെ നിർത്തിയ നേതാവായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന് മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി.ഇസ്മായിൽ അഭിപ്രായപെട്ടു. 

മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി മാവൂർ പി.എം.എ.ഗഫാർ ഓഡിറ്റോറിയത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം         " യാദേ ആറ്റപ്പൂ " ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.                      

ഉൾക്കരുത്തുള്ള മുസ്ലീംലീഗിന് മാത്രമേ സമുദായത്തെ ശരിയായ ദിശയിലേക്ക് നയിക്കാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ പി.അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ മുഖ്യ പ്രഭാഷണം നടത്തി.                     

മുസ്ലിം ലീഗ് നിയോജകമണ്ടലം വൈസ് പ്രസിഡണ്ടുമാരായ എ.കെ.മുഹമ്മദലി, മങ്ങാട്ട് അബ്ദുറസാഖ്, പഞ്ചായത്ത് ഭാരവാഹികളായ വി.കെ. റസാഖ്, കെ. ഉസ്മാൻ എം.ടി. സലിം മാസ്റ്റർ, യു.എ.ഗഫൂർ , വി.എൻ. ഇസ്മായിൽ, യൂത്ത് ലീഗ് ജില്ല സെക്രട്ടറി ഒ.എം. നൗഷാദ്, എം.എസ്.എഫ് സംസ്ഥാന വിംഗ് കൺവീനർ ഷാക്കിർ പാറയിൽ, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.ടി.എ ഖാദർ,ഗ്രാമ 

പഞ്ചായത്ത് മെമ്പർ എം.പി.അബ്ദുൽ കരീം യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ എം.ഇസ്മായിൽ മാസ്റ്റർ എന്നിവർ സംസാരിച്ചു.ജന:സെക്രട്ടറി കെ.ലത്തീഫ് മാസ്റ്റർ സ്വാഗതവും വൈസ് പ്രസിഡണ്ട്  ടി.ഉമ്മർ ചെറൂപ്പ നന്ദിയും പറഞ്ഞു.
മീഡിയ വേൾഡ് ലൈവ് ന്യൂസ് കോഴിക്കോട്

Post a Comment

0 Comments